അഞ്ചരക്കണ്ടി: പ്രദേശത്തെ പ്രധാന പൈപ്പ്ലൈൻ പൊട്ടുന്നത് പതിവാകുന്നു. നാലാംപീടിക റേഷൻപീടികക്കു സമീപമാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ പൈപ്പ് പൊട്ടിയത്. അഞ്ചരക്കണ്ടി പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് പൊട്ടിയതോടെ കുടിവെള്ളം പാഴാവുകയാണ്.
കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ചരക്കണ്ടി പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിലും മാഹി, തലശ്ശേരി പ്രധാന പൈപ്പ്ലൈനിൻെറ ഭാഗമായ വണ്ണാൻെറമെട്ട, ചാമ്പാട്, കുന്നിരിക്ക എന്നീ ഭാഗങ്ങളിലും നിരവധി തവണ പൈപ്പ് പൊട്ടിയിരുന്നു. തുട൪ച്ചയായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നുണ്ടെന്ന് നാട്ടുകാ൪ പറഞ്ഞു. കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുമ്പോൾ വെള്ളം പാഴാവുന്നത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കാലപ്പഴക്കം ചെന്നതും ഗുണനിലവാരം കുറഞ്ഞതുമായ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിച്ച് ചോ൪ച്ചക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് നാട്ടുകാ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.