ഗുരുവായൂ൪: നഗരസഭയുടെ ചൂൽപുറം ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ സംസ്കരണത്തിൻെറ പരീക്ഷണ പ്രദ൪ശനം നടന്നു. കൊച്ചിയിലെ അൾട്ടിമ ടെക്നോളജീസ് എന്ന സ്ഥാപനത്തിൻെറ ഉൽപന്നം ഉപയോഗിച്ച് മാലിന്യ സംസ്കരണത്തിൻെറ പരീക്ഷണ പ്രദ൪ശനമാണ് നടന്നത്. നഗരസഭ ചെയ൪മാൻ ടി.ടി.ശിവദാസൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻമാരായ വി.കെ.ശ്രീരാമൻ, ലത രാധാകൃഷ്ണൻ, കൗൺസില൪മാരായ ഷാജി ബാബു, മുനീറ അഷറഫ്, ഷൈനി ഷൈൻ, ഹെൽത്ത് ഇൻസ്പെക്ട൪ ടി.അച്യുതൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. ജൈവമാലിന്യങ്ങളിൽ ബാക്ടീരിയ നിക്ഷേപിച്ച് 45 ദിവസം കൊണ്ട് വളമാക്കി മാറ്റാമെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു. ഒരു കിലോ ബാക്ടീരിയൽ കമ്പോസ്റ്റ൪ ഉപയോഗിച്ച് 3000 കിലോ മാലിന്യം വളമാക്കി മാറ്റാം. 3000 കിലോ മാലിന്യം സംസ്കരിച്ച് കഴിഞ്ഞാൽ 750 കിലോ കമ്പോസ്റ്റ് വളം ലഭിക്കും. വളം നി൪മിക്കാൻ പ്രത്യേകം പ്ളാൻറ് വേണ്ടാ എന്ന സവിശേഷതയുമുണ്ട്. കൊല്ലം കോ൪പറേഷനിൽ ഈ രീതിയിൽ മാലിന്യ സംസ്കരണം നടത്തുന്നുണ്ടെന്നും കമ്പനി അധികൃത൪ പറഞ്ഞു. പരീക്ഷണത്തിനായി പ്രത്യേകം കൂട്ടിയിട്ട മാലിന്യത്തിൽ ചെയ൪മാൻ ടി.ടി.ശിവദാസൻെറ നേതൃത്വത്തിൽ ബാക്ടീരിയൽ കമ്പോസ്റ്റ൪ വിതറി. പരീക്ഷണം വിജയമാണെങ്കിൽ ഈ രീതി സ്വീകരിക്കുന്നകാര്യം ച൪ച്ച ചെയ്യുമെന്ന് ചെയ൪മാൻ പറഞ്ഞു. തുമ്പൂ൪മുഴി മാതൃകയിലെ മാലിന്യ സംസ്കരണ പ്ളാൻറും പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.