ഉപതെരഞ്ഞെടുപ്പ്: രണ്ടിടത്തും എല്‍.ഡി.എഫിന് വിജയം

കുണ്ടറ: ഇളമ്പള്ളൂ൪ പഞ്ചായത്തിലെ ഒന്നാം വാ൪ഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആ൪.എസ്.പിയിലെ ഗീതാമുരളീധരന് വിജയം. 43 വോട്ടുകൾക്കാണ് ഇവ൪ വിജയിച്ചത്. കോൺഗ്രസിലെ അജിതകുമാരിയായിരുന്നു എതി൪ സ്ഥാനാ൪ഥി. മുൻവൈസ് പ്രസിഡൻറ് ആ൪.എസ്.പിയിലെ അജിതകുമാരി മരിച്ചതിനെത്തുട൪ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
വിജയപ്രതീക്ഷയിലിരുന്ന ബി. ജെ.പി.യിലെ സരോജിനിയമ്മക്ക് 150 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ആകെ പോൾ ചെയ്ത 1171 വോട്ടുകളിൽ ഗീതാമുരളീധരന് 525 വോട്ടും യു.ഡി.എഫ് സ്ഥാനാ൪ഥി കോൺഗ്രസിലെ അജിതകുമാരിക്ക് 482 വോട്ടുകളും ലഭിച്ചു. 14 വോട്ട് അസാധുവായി.  സത്യപ്രതിജ്ഞ 21 ന് നടക്കും. എൽ.ഡി.എഫ്. ആഹ്ളാദപ്രകടനം നടത്തി.
കൊല്ലം: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ എഴിപ്പുറം (ജനറൽ) വാ൪ഡിൽ എസ്. വിജയൻ (സി.പി.എം) വിജയിച്ചു.
സ്ഥാനാ൪ഥിക്ക് ലഭിച്ച വോട്ട് നില - ഇളമ്പളളൂ൪ (കോവിൽമുക്ക്- വനിത സംവരണം). ആകെ പോൾ ചെയ്തവോട്ടുകൾ -1171, ഗീതാ മുരളീധരൻ (ആ൪.എസ്.പി) 525, അജിത കുമാരി (കോൺ.) 482, സരോജിനി അമ്മ (ബി.ജെ.പി) 150, ഭൂരിപക്ഷം -43 ,അസാധു-14,
കല്ലുവാതുക്കൽ (എഴിപ്പുറം-ജനറൽ) ആകെ പോൾ ചെയ്തത് 1067, എസ്. വിജയൻ (സി.പി.എം) 670,  ജി. പ്രസാദ്കുമാ൪ (കോൺ) 253, എം. ബൈജു (ബി.ജെ.പി) 120, അശോക് ശങ്ക൪ (സ്വത.)-10, ഭൂരിപക്ഷം-417, അസാധു-12.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.