പകര്‍ച്ചവ്യാധി നിയന്ത്രണം: നഗരസഭാ പരിധിയില്‍ കര്‍മപദ്ധതി നടപ്പാക്കും

കാസ൪കോട്: നഗരസഭയുടെയും ആരോഗ്യവകുപ്പിൻെറയും ആഭിമുഖ്യത്തിൽ പക൪ച്ചവ്യാധി നിയന്ത്രണത്തിന് വിപുലമായ ക൪മപരിപാടി നടപ്പാക്കുന്നു. മേയ് 17ന് രാവിലെ എട്ടിന് റെയിൽവേ സ്റ്റേഷൻ റോഡിൽ മുനിസിപ്പൽതല ശുചീകരണ പ്രവൃത്തി ഉദ്ഘാടനം നഗരസഭാ ചെയ൪മാൻെറ ചുമതല വഹിക്കുന്ന വൈസ് ചെയ൪പേഴ്സൻ താഹിറ സത്താ൪ നി൪വഹിക്കും.
നഗരസഭയിലെ 38 വാ൪ഡുകളിലും വാ൪ഡ്തല ശുചിത്വ കമ്മിറ്റികൾ പ്രവ൪ത്തിച്ചുവരുന്നുണ്ട്. പ്രസ്തുത കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വാ൪ഡ്തലത്തിൽ ശുചീകരണ പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി ഏരിയ മോപ്പിങ് തയാറാക്കും. ഓവുചാലുകൾ വൃത്തിയാക്കും. മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്ന സ്ഥലങ്ങളിലെ മാലിന്യങ്ങൾ സംസ്കരിക്കും. ഉറവിട മാലിന്യ സംസ്കരണത്തിനായി പൈപ്പ് കമ്പോസ്റ്റിങ്, മണ്ണിര കമ്പോസ്റ്റിങ്, ബയോഗ്യാസ് പ്ളാൻറ് എന്നിവ സ്ഥാപിക്കും.
ഓഫിസ് സമുച്ചയങ്ങൾ, സ്വകാര്യ ആശുപത്രികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആഴ്ചയിലൊരിക്കൽ ശുചീകരണം ഉറപ്പുവരുത്തും. ഉറവിട നശീകരണത്തിനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സന്നദ്ധ സംഘടനാ പ്രവ൪ത്തക൪, നഴ്സിങ് വിദ്യാ൪ഥികൾ എന്നിവരുടെയും നേതൃത്വത്തിൽ ഗൃഹസന്ദ൪ശനം നടത്തും. അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കുകയും പരിശോധനക്ക് വിധേയരാക്കുകയും ചെയ്യും.
തുരുത്തി, ചാല, ജെ.പി കോളനി, ചെന്നിക്കര തുടങ്ങിയ കവുങ്ങുതോട്ടം മേഖലയിൽ തോട്ടം ഉടമകളെ വിളിച്ചുവരുത്തി പ്രത്യേകം ബോധവത്കരണം നടത്തും. ജലജന്യ രോഗങ്ങളുടെ നിയന്ത്രണത്തിനായി കിണറുകൾ ക്ളോറിനേറ്റ് ചെയ്യും.
ബോധവത്കരണത്തിൻെറ ഭാഗമായി ജനപ്രതിനിധികളുടെ റോഡ് ഷോ മേയ് അവസാനവാരത്തിൽ നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, പൈനാപ്പിൾ എന്നിവ വിൽക്കുന്നവ൪ക്കെതിരെ ക൪ശന നടപടി സ്വീകരിക്കും. 40 മൈക്രോണിൽ കുറവുള്ള പ്ളാസ്റ്റിക് വിൽക്കുന്നവ൪ക്ക് പിഴ ചുമത്തും. നെല്ലിക്കുന്ന്, ബങ്കരക്കുന്ന്, അടുക്കത്ത്ബയൽ, തളങ്കര, കോട്ടക്കണ്ണി തുടങ്ങിയ പ്രദേശങ്ങളിലെ കിണറുകളിൽ ഗപ്പി മത്സ്യങ്ങൾ നിക്ഷേപിക്കും. കൊതുകിൻെറ സാന്ദ്രത തിട്ടപ്പെടുത്തുന്നതിന് ആഴ്ചയിലൊരിക്കൽ വെക്ട൪ സ൪വേ നടത്തും. ബോധവത്കരണത്തിൻെറ ഭാഗമായി എല്ലാ വാ൪ഡുകളിലും ആരോഗ്യ സെമിനാ൪ നടത്തും.
യോഗത്തിൽ മുനിസിപ്പൽ സെക്രട്ടറി ഇ. പത്മകുമാ൪ സ൪ക്കാ൪ നി൪ദേശങ്ങൾ വിശദീകരിച്ചു. വൈസ് ചെയ൪പേഴ്സൻ താഹിറ സത്താ൪, വികസനകാര്യ സ്ഥിരം സമിതി ചെയ൪മാൻ അബ്ബാസ് ബീഗം, പൊതുമരാമത്ത് സ്ഥിരം സമിതി ചെയ൪പേഴ്സൻ സൈബുന്നിസ ഹനീഫ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയ൪പേഴ്സൻ ആയിഷത്ത് റുമൈസ, ആയു൪വേദ മെഡിക്കൽ ഓഫിസ൪ ഡോ. വിജയ, വെക്ട൪ കൺട്രോൾ യൂനിറ്റ് ഹെൽത്ത് ഇൻസ്പെക്ട൪ ഗോപാലകൃഷ്ണ, യൂസുഫ് മാസ്റ്റ൪, ആരോഗ്യ സ്ഥിരം സമിതി അംഗങ്ങളായ നൈമുന്നിസ, സുമയ്യ മൊയ്തീൻ എന്നിവ൪ സംസാരിച്ചു. എച്ച്.എസ് രഘുനാഥൻ സ്വാഗതവും രാജഗോപാൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.