മട്ടാഞ്ചേരി ആശുപത്രിയില്‍ അനസ്തേഷ്യാ വിദഗ്ധനെ നിയമിച്ചു

മട്ടാഞ്ചേരി: അനസ്തേഷ്യാ വിദഗ്ധൻെറ അഭാവം ചൂണ്ടിക്കാട്ടി മട്ടാഞ്ചേരി സ്ത്രീകളുടെയും ആശുപത്രിയിൽ നിന്ന് ഗ൪ഭിണികളെ മടക്കി അയക്കുന്നതിന് പരിഹാരമാകുന്നു. മാതൃദിനത്തിൽ ആശുപത്രിയിൽ അനസ്തേഷ്യാ വിദഗ്ധനെ നിയമിച്ചു. ഡോ. രാജേഷ് രാധാകൃഷ്ണൻ ജില്ലാ മെഡിക്കൽ ഓഫിസറുടെ ഉത്തരവ് പ്രകാരം തിങ്കളാഴ്ച ആശുപത്രിയിലെത്തി ചുമതലയേറ്റു. ആഴ്ചയിൽ മൂന്ന് ദിവസം അനസ്തേഷ്യാ വിദഗ്ധൻെറ സേവനം ലഭ്യമാകും.
നൂറുകണക്കിന് പേ൪ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ അനസ്തേഷ്യാ വിദഗ്ധനില്ലാത്തതിനാൽ ഗ൪ഭിണികളെ മടക്കി അയച്ചിരുന്നത് വ്യാപക പരാതിക്ക് ഇടയാക്കിയിരുന്നു. തുട൪ന്ന്, കലക്ടറുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിലാണ് അടിയന്തരമായി അനസ്തേഷ്യാ ഡോക്ടറെ നിയമിക്കാൻ തീരുമാനിച്ചത്്. നേരത്തേ ആശുപത്രിയിൽ ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ കരാറടിസ്ഥാനത്തിൽ നിയമിച്ച ഡോക്ട൪ ഉണ്ടായിരുന്നെങ്കിലും ഇയാൾ മിക്ക സമയങ്ങളിലും അവധിയിലാകും. ഡോക്ട൪ക്ക് അവധിയെടുക്കാനായി ആശുപത്രിയിൽ കൂട്ട സിസേറിയൻ നടത്തിയതും വിവാദമായിരുന്നു. ഇദ്ദേഹത്തിന് പകരമായി മറ്റൊരാളെ നിയമിക്കാത്തതിനെതുട൪ന്നാണ് അനസ്തേഷ്യാ വിദഗ്ധൻ ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടി  ഗ൪ഭിണികളെ മടക്കി അയച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.