ബൈക്ക് മോഷ്ടിച്ച് നമ്പര്‍ മാറ്റി യാത്ര ചെയ്ത വിദ്യാര്‍ഥികള്‍ പിടിയില്‍

ചാവക്കാട്: മോഷ്ടിച്ച ബൈക്കിൻെറ നമ്പ൪ മാറ്റി യാത്ര ചെയ്ത എടക്കഴിയൂ൪ സ്വദേശികളായ രണ്ട് പ്ളസ്ടു വിദ്യാ൪ഥികളെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 29ന് മൂന്നയിനിയിലെ കല്യാണമണ്ഡപത്തിനരികിൽനിന്ന് അകലാട് സ്വദേശി അഷറഫിൻെറ ബൈക്കാണ് മോഷണം പോയത്. ചാവക്കാട് എസ്.ഐ കെ. മാധവൻകുട്ടി, അഡീ. എസ്.ഐ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ മണത്തല മുല്ലത്തറയിൽ വാഹനം പരിശോധിക്കുന്നതിനിടെയാണ് കെ.എൽ -എട്ട് എസ് 1887 നമ്പ൪ ബൈക്ക് പിടികൂടിയത്.
ബൈക്കിലെ നമ്പ൪ മാറ്റി മറ്റൊരു നമ്പറായിരുന്നു സ്ഥാപിച്ചിരുന്നത്. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് സമ്മതിച്ചത്. ബൈക്കിൽ വെച്ചിരുന്ന നമ്പറിനെക്കുറിച്ച് ആ൪.ഡി.ഒ ഓഫിസുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ അത് കാറിൻേറതാണെന്ന് തിരിച്ചറിഞ്ഞു. ഇതേ ത്തുട൪ന്നാണ് കുട്ടികൾ കുറ്റം സമ്മതിച്ചത്. വിദ്യാ൪ഥികളെ ചാവക്കാട് കോടതി ജുവനൈൽ ഹോമിലേക്കയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.