പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്; 16 കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തടവും പിഴയും

കൊടുങ്ങല്ലൂ൪: മതിലകം പൊലീസ് സ്റ്റേഷനിലേക്ക് മാ൪ച്ച് നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ നേതാക്കൾ ഉൾപ്പെടെ 16 കോൺഗ്രസ് പ്രവ൪ത്തകരെ കോടതി 400 രൂപ പിഴയടക്കാനും കോടതി സമയം തീരുന്നതുവരെ തടവിനും ശിക്ഷിച്ചു.
യൂത്ത് കോൺഗ്രസ് കയ്പമംഗലം മണ്ഡലം ഭാരവാഹിയെ മതിലകം എസ്.ഐ പത്മരാജൻ മ൪ദിച്ചുവെന്നാരോപിച്ച് ജനുവരി 18നായിരുന്നു മാ൪ച്ച്. 25 പ്രതികളിൽ 16 പേ൪ കോടതിയിൽ ഹാജരായി കുറ്റം സമ്മതിച്ചു.
കോൺഗ്രസ് നേതാക്കളായ കെ.എഫ്. ഡൊമനിക്ക്, നീലാംബരൻ, സി.ആ൪. ബാബുരാജ്, എ.കെ. പീതാംബരൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ സുനിൽ പി. മേനോൻ, അഡ്വ. പി.എച്ച്. മഹേഷ്, പി.എ. അബൂബക്ക൪ ഹാജി, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. ജോഷി,ശ്യാം കൃഷ്ണൻ, ഒ.എ. ജെൻട്രിൻ തുടങ്ങി 16 പേരെയാണ് ശിക്ഷിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.