ഹയര്‍ സെക്കന്‍ഡറി ഇംഗ്ളീഷ് അധ്യാപക നിയമനം അട്ടിമറിക്കാന്‍ ശ്രമമെന്ന്

കോഴിക്കോട്: ഹയ൪ സെക്കൻഡറി, വൊക്കേഷനൽ ഹയ൪ സെക്കൻഡറി ഇംഗ്ളീഷ് അധ്യാപക നിയമനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി മലബാറിൻെറ ഉദ്യോഗാ൪ഥികൾ. ഗൈഡ് ലോബികളുടെയും ചില കോച്ചിങ് സെൻററുകളുടെയും നേതൃത്വത്തിലാണ് ശ്രമം നടക്കുന്നത്. 600ഓളം ഒഴിവുകളിലേക്ക് മുൻകാലങ്ങളിൽ വന്ന പരീക്ഷാ മാതൃകയിലാണ് പരീക്ഷ നടന്നത്.  പി.ജി ഇംഗ്ളീഷ് സിലബസിൽ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷക്ക് ചോദിച്ചത്്.
പരീക്ഷ നടത്തി ഒരു വ൪ഷവും നാലു മാസവും കഴിഞ്ഞശേഷം ക്രമക്കേട് ആരോപിക്കുന്നത് ദുരൂഹമാണ്. നീണ്ട കാത്തിരിപ്പിനുശേഷം നിയമനത്തിന് തയാറെടുത്തു നിൽക്കുന്നവരെ നോക്കുകുത്തികളാക്കുന്ന ഇത്തരം  പ്രവ൪ത്തനങ്ങളെ നിയമപരമായി നേരിടുമെന്ന് എച്ച്.എസ്.എസ്.ടി ഇംഗ്ളീഷ് മലബാ൪ കാൻഡിഡേറ്റ്സ് ഫോറം ഭാരവാഹികളായ ഷഫീഖ് മലപ്പുറം, വിദ്യാറാണി രാമനാട്ടുകാര എന്നിവ൪ അറിയിച്ചു.
 മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ട മലബാറിലെ ഉദ്യോഗാ൪ഥികളുടെ യോഗം മേയ് 17ന് രാവിലെ 11 ന് രാമനാട്ടുകര ബസ്സ്റ്റാൻഡിന് സമീപമുള്ള യൂനീക് കോളജിൽ നടക്കും. ഫോൺ നമ്പ൪: 9496491033.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.