വീണ്ടും മയക്കുമരുന്ന് വേട്ട

കോഴിക്കോട്: ക൪ണാടയിൽനിന്ന് ചില്ലറ വിൽപനക്ക് കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവ് സഹിതം യുവാവിനെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ക൪ണാടക ബൈരക്കുപ്പ സ്വദേശി മണിയ വെങ്കട ഗൗഡ (24)യാണ് അറസ്റ്റിലായത്. കഴിഞ്ഞ 12 വ൪ഷമായി കോഴിക്കോട്ടെ ഒരു വീട്ടിൽ ജോലി ചെയ്തുവരുകയാണ് ഇയാൾ.
രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ മൂന്നു മണിക്കൂറോളം നഗരത്തിലെ വിവിധയിടങ്ങളിൽ തെരച്ചിൽ  നടത്തിയശേഷം അരയിടത്തുപാലം ജങ്ഷനടുത്തു നിന്നാണ് ഇയാളെ പിടികൂടിയത്. അയ്യായിരം രൂപക്ക് ബൈരക്കുപ്പയിൽനിന്ന് വാങ്ങി കൂടുതൽ വിലക്ക് മറിച്ചുവിൽക്കുന്ന ഇയാൾ മുമ്പും കഞ്ചാവ് കടത്തിയതായി സംശയിക്കുന്നു. മയക്കുമരുന്ന് കേസിനായുള്ള വടകരയിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസം റിമാൻഡ് ചെയ്തു.
ഒരാഴ്ച മുമ്പ് ജാഫ൪ഖാൻ കോളനി പരിസരത്തുനിന്ന് മൂന്നു കിലോ കഞ്ചാവുമായി നാസ൪ എന്ന യുവാവിനെ എക്സൈസ് ഇൻസ്പെക്ട൪ ടോണി ജോസിൻെറ നേതൃത്വത്തിലുള്ള ഇതേ സംഘം പിടികൂടിയിരുന്നു.
കഴിഞ്ഞ ദിവസം, കരുവൻതിരുത്തിയിൽ ഫറോക്ക് റേഞ്ച് എക്സൈസ് സംഘത്തിൻെറ നേതൃത്വത്തിലും 60 ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു.  കരുവൻതിരുത്തി ഇരിയംപാടം വീട്ടിൽ മുഹമ്മദ് റാഫിയുടെ (36) വീട്ടിൽനിന്നാണിത് കണ്ടെടുത്തത്.
ഈ വ൪ഷം എക്സൈസ് സ്ക്വാഡ് 17 മയക്കുമരുന്ന് കേസുകൾ രജിസ്റ്റ൪ ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.