വള്ളിയൂര്‍ക്കാവ് റോഡിലെ കുഴി അപകടക്കെണി

മാനന്തവാടി: മാനന്തവാടി - വള്ളിയൂ൪ക്കാവ് റോഡിലെ കുഴി വാഹനയാത്രക്കാ൪ക്ക് ഭീഷണിയാവുന്നു. റോഡരികിലെ കുടിവെള്ള പൈപ്പ് ഒരു വ൪ഷം മുമ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴകിയതിനെ തുട൪ന്ന് വാട്ട൪ അതോറിറ്റി ജീവനക്കാ൪ റോഡ് കുഴിച്ചിരുന്നു. എന്നാൽ, പിന്നീട് പൈപ്പ് ചോ൪ച്ച മാറ്റാനോ ഇതിനായി കുഴിച്ച കുഴി മൂടാനോ ആരും തയാറായില്ല. ഈ കുഴിയാണ് വാഹനങ്ങൾക്ക് അപകടക്കെണിയാകുന്നത്.
മാനന്തവാടിയിൽ നിന്നുള്ള പ്രധാന റോഡ് കൂടിയായ ഇതിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. രാത്രികാലങ്ങളിൽ എതി൪ദിശയിൽനിന്ന് വരുന്ന വാഹനങ്ങളുടെ വെളിച്ചത്തിൽ കുഴികാണാൻ കഴിയില്ല.
ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടമുണ്ടാകുന്നത് പതിവാണ്.
കഴിഞ്ഞദിവസം കുഴികണ്ട് പെട്ടെന്ന് ബ്രേക് ചെയ്ത കാറിൽ ലോറി ഇടിച്ചു. പൊതുവെ വീതി കുറവായ റോഡിലാണ് കുഴി മൂടാതെ കിടക്കുന്നത്. കുഴിക്ക് സമീപത്തായി റോഡരികിൽ കാട് വള൪ന്നുനിൽക്കുന്നതും ഭീഷണിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.