പൈലറ്റ് സമരം: 20 സര്‍വീസുകള്‍ കൂടി റദ്ദാക്കി

ന്യൂദൽഹി: ആറുദിവസമായി തുടരുന്ന എയ൪ ഇന്ത്യ പൈലറ്റുമാരുടെ സമരംമൂലം ഞായറാഴ്ച 20 അന്താരാഷ്ട്ര വിമാന സ൪വീസുകൾ  റദ്ദാക്കി. ദൽഹി, മുംബൈ എന്നിവിടങ്ങളിലെ സ൪വീസുകളാണ് റദ്ദാക്കിയത്. ഇതോടെ ടിക്കറ്റ് ബുക്കുചെയ്ത നൂറുകണക്കിന് യാത്രക്കാ൪ വലഞ്ഞു. വിമാനങ്ങൾ റദ്ദാക്കിയ ശേഷവും ടിക്കറ്റിന്റെ പണം മടക്കിനൽകാൻ അധികൃത൪ തയാറാവുന്നില്ലെന്ന് യാത്രക്കാ൪ പരാതിപ്പെട്ടു.  
 സമരക്കാ൪ക്കെതിരെ കൂടുതൽ ശിക്ഷാനടപടികളുമായി എയ൪ഇന്ത്യ അധികൃത൪ മുന്നോട്ടുപോവുകയാണ്. ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് 11 പൈലറ്റുമാ൪ക്ക് കമ്പനി നോട്ടീസയച്ചു. ഒരാഴ്ചക്കകം മറുപടി അറിയിക്കാനാണ് നി൪ദേശം. നോട്ടീസ് ലഭിച്ച 11 പേരും നേരത്തേ പുറത്താക്കപ്പെട്ടവരാണ്. സമരം തുടങ്ങിയശേഷം ഇതുവരെ 71 പൈലറ്റുമാരെ എയ൪ ഇന്ത്യ പുറത്താക്കിയിട്ടുണ്ട്. ഇന്ത്യൻ പൈലറ്റസ് ഗിൽഡിൽപെട്ട 200ഓളം പൈലറ്റുകളാണ് ചൊവ്വാഴ്ച മുതൽ സമരം തുടങ്ങിയത്. തിങ്കളാഴ്ച വ്യോമയാനമന്ത്രി അജിത്സിങ്ങുമായി ച൪ച്ചനടത്തുമെന്ന് പൈലറ്റുമാരുടെ സംഘടനാ പ്രതിനിധികൾ അറിയിച്ചു. നേരത്തേ സമരം അവസാനിപ്പിച്ചാൽ മാത്രമേ ച൪ച്ചയുള്ളൂ എന്നായിരുന്നു അധികൃതരുടെ നിലപാട്.
സമരം കരിപ്പൂരിൽ ഞായറാഴ്ചയും വിമാന സ൪വീസുകളെ ബാധിച്ചു. മൂന്ന് ഗൾഫ് സ൪വീസ് മുടങ്ങി. രാജ്യാന്തര സ൪വീസുകൾ പലതും മണിക്കൂറുകൾ വൈകി. ആഭ്യന്തര സ൪വീസുകളെയും സമരം ബാധിച്ചു തുടങ്ങി. എയ൪ഇന്ത്യ എക്സ്പ്രസ് പൈലറ്റുമാ൪ സമരത്തിന് ഇല്ലെങ്കിലും ഡ്യൂട്ടി സമയ നിബന്ധന കാരണം പല൪ക്കും ഒരു ടേൺ ഡ്യൂട്ടി മാത്രമേ എടുക്കാനാകുന്നുള്ളൂ.
ഞായറാഴ്ച കുവൈത്ത്, ജിദ്ദ, റിയാദ് സ൪വീസുകളാണ് മുടങ്ങിയത്. സൗദി സെക്ടറിലെ സ൪വീസ് മുടക്കം വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഉംറ തീ൪ഥാടകരാണ് ഈ വിമാനങ്ങളിലെ യാത്രക്കാ൪ ഏറെയും. ബദൽ സംവിധാനം ഒരുക്കാൻ കഴിയാത്തതിനാൽ തീ൪ഥാടക൪ ആശങ്കയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.