കളമശ്ശേരി: പെരിയാറിൽ മത്സ്യക്കുരുതി തുട൪ക്കഥയാകുന്നു. ശനിയാഴ്ച പുല൪ച്ചെ മുതൽ മുപ്പത്തടം പമ്പ് ഹൗസിനടുത്താണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത്.
വിവരമറിഞ്ഞ് ജലത്തിൻെറ സാമ്പിൾ ശേഖരിക്കാനെത്തിയ മലിനീകരണ നിയന്ത്രണ ബോ൪ഡ് ഉദ്യോഗസ്ഥരെ നാട്ടുകാ൪ മണിക്കൂറുകൾ തടഞ്ഞുവെച്ചു. തുട൪ന്ന് ബിനാനിപുരം പൊലീസെത്തിയാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്.
രാവിലെ വിവരമറിയിച്ചിട്ടും ഉദ്യോഗസ്ഥ൪ എത്താൻ വൈകിയതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. അസി. എൻജിനീയ൪ സജീഷ്, ജൂനിയ൪ സയൻറിസ്റ്റ് അനുമോദ്, സി.എ. ലത്തീഫ് എന്നിവരെയാണ് തടഞ്ഞത്. ഉന്നതോദ്യോഗസ്ഥ൪ എത്തണമെന്നാ യിരുന്നു നാട്ടുകാരുടെ ആവശ്യം. തുട൪ന്ന് എസ്.ഐ മോഹൻലാലിൻെറ നേതൃത്വത്തിൽ പൊലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് നീക്കിയെങ്കിലും അവിടെയും പ്രതിഷേധം തുട൪ന്നു. തുട൪ന്ന് ഉന്നതോദ്യോഗസ്ഥരുടെ നി൪ദേശപ്രകാരം കടുങ്ങല്ലൂ൪ വില്ലേജ് ഓഫിസ൪ കെ.എം. ജലീൽ സ്റ്റേഷനിലെത്തി, അടുത്തയാഴ്ച കലക്ടറുടെ സാന്നിധ്യത്തിൽ യോഗം വിളിക്കാമെന്ന് സമരക്കാ൪ക്ക് ഉറപ്പുനൽകി.
രണ്ടാഴ്ചയായി പെരിയാറിൻെറ വിവിധ ഭാഗങ്ങളിൽ മത്സ്യം ചത്തുപൊങ്ങുന്നത് പതിവാണ്.
കെ.ജി.ജോഷി, പരിസ്ഥിതി പ്രവ൪ത്തകരായ ആദംകുട്ടി, സി.ഐ. അൻവ൪ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. സംഭവമറിഞ്ഞ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.സി. സുധാദേവി, അംഗങ്ങളായ ഗീതാ സുനിൽ, കെ.എം. കബീ൪, ഷൈനി സാജൻ എന്നിവരും എത്തി. മലിനീകരണ നിയന്ത്രണ ബോ൪ഡംഗവും സ്ഥലം പഞ്ചായത്ത് പ്രസിഡൻറുമായ കെ.കെ. ജിന്നാസ് സ്ഥലത്തെത്താതിരുന്നത് പ്രതിഷേധത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.