ചമ്രവട്ടം പാലത്തിലൂടെ 28 കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ക്ക് അനുമതി

പൊന്നാനി: 17ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്ന ചമ്രവട്ടം റഗുലേറ്റ൪ കം ബ്രിഡ്ജിലൂടെ ആദ്യഘട്ടത്തിൽ 28 കെ.എസ്.ആ൪.ടി.സി സ൪വീസുകൾ തുടങ്ങും.  ഇതിൽ 16 എണ്ണം സൂപ്പ൪ഫാസ്റ്റും 12 എണ്ണം ടൗൺ ടു ടൗൺ സ൪വീസുകളുമായിരിക്കും. പൊന്നാനി, ഗുരുവായൂ൪, കോഴിക്കോട്, താമരശ്ശേരി ഡിപ്പോകളിൽ നിന്നാണ് എറണാകുളം - കോഴിക്കോട് സെക്ടറിൽ 16 സൂപ്പ൪ ഫാസ്റ്റ് സ൪വീസുകൾ തുടങ്ങുന്നത്.
കോഴിക്കോട്ട് നിന്ന് രാമനാട്ടുകര, യൂനിവേഴ്സിറ്റി, പരപ്പനങ്ങാടി, തിരൂ൪, ചമ്രവട്ടം പാലം വഴി പൊന്നാനി, ഗുരുവായൂ൪, കൊടുങ്ങല്ലൂ൪, പറവൂ൪ വഴി എറണാകുളത്തേക്കാണ് സൂപ്പ൪ ഫാസ്റ്റ് സ൪വീസുകൾ തുടങ്ങുന്നത്. പൊന്നാനി ഡിപ്പോയിൽ നിന്നും ഗുരുവായൂ൪ ഡിപ്പോയിൽ നിന്നും അഞ്ച് വീതവും കോഴിക്കോട്, താമരശ്ശേരി ഡിപ്പോകളിൽ നിന്ന് മൂന്ന് വീതവും സൂപ്പ൪ ഫാസ്റ്റുകളാണ് ആദ്യഘട്ടം പാലം വഴി സ൪വീസ് നടത്തുകയെന്ന് കെ.എസ്.ആ൪.ടി.സി അധികൃത൪ ‘മാധ്യമ’ത്തോട് പറഞ്ഞു.
കോഴിക്കോട് - ഗുരുവായൂ൪ സെക്ടറിലാണ് 12 ടൗൺ ടു ടൗൺ സ൪വീസുകൾ തുടങ്ങുന്നത്. ചാവക്കാട്, പൊന്നാനി, ചമ്രവട്ടംപാലം വഴി തിരൂ൪, താനൂ൪, പരപ്പനങ്ങാടി, യൂനിവേഴ്സിറ്റി, രാമനാട്ടുകര വഴി കോഴിക്കോട്ടേക്കാണ് ടൗൺ ടു ടൗൺ സ൪വീസ് ആരംഭിക്കുന്നത്.
ഗുരുവായൂ൪, പൊന്നാനി, തിരൂ൪, മലപ്പുറം ഭാഗങ്ങളിലേക്ക് ആവശ്യാനുസരണം ഓ൪ഡിനറി സ൪വീസുകളുമുണ്ടാവും. ബസുകൾ പുറപ്പെടുന്ന സമയം രണ്ട് ദിവസത്തിനകം തീരുമാനിക്കും. കോഴിക്കോട് - എറണാകുളം റൂട്ടിൽ 20 മിനിറ്റിൽ ഒരു സ൪വീസുണ്ടാകും. ഓ൪ഡിനറി സ൪വീസുകൾ 10 മിനിറ്റ് കൂടുമ്പോൾ ചമ്രവട്ടം പാലം വഴി സ൪വീസ് നടത്തും.യാത്രക്കാരുടെ തിരക്കും റൂട്ടിൻെറ സ്വഭാവവും പരിഗണിച്ച് കൂടുതൽ സ൪വീസ് നടത്താനും പദ്ധതിയുണ്ട്. ഒരുമാസത്തിനകം ആവശ്യമെന്ന് കണ്ടാൽ കൂടുതൽ സ൪വീസുകൾ ആരംഭിക്കുമെന്നും അധികൃത൪ പറഞ്ഞു.
റൂട്ടിലെ സ്റ്റോപ്പുകളും സ്റ്റേജുകളും ഉടൻ തീരുമാനിക്കും. എ.ടി.ഒമാ൪ നൽകിയ സ്റ്റോപ്പുകളുടെ നി൪ദേശം അധികൃത൪ പരിശോധിച്ച് വരികയാണ്.
മറ്റ് റൂട്ടുകളിലെ സ൪വീസുകൾ റദ്ദാക്കാതെയാണ് പുതിയ സ൪വീസുകൾ ചമ്രവട്ടം പാലംവഴി സ൪വീസ് നടത്തുക.ആവശ്യമായ ബസുകളും കണ്ടക്ട൪മാരെയും ഉടൻ ലഭ്യമാക്കും. പാലക്കാട്, തൃശൂ൪, മലപ്പുറം ജില്ലകളിൽ എംപ്ളോയ്മെൻറ് എക്സ്ചേഞ്ച് വഴി കണ്ടക്ട൪മാരുടെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.