ചൂനാട്ട് കാട്ടുപന്നി അക്രമണത്തിൽ കടയുടെ ചില്ല് വാതിൽ
തകർന്നനിലയിൽ
വള്ളികുന്നം: ഇലിപ്പക്കുളം ചൂനാട് തെക്കേ ജങ്ഷനിൽ കാട്ടുപന്നി അക്രമണത്തിൽ കടക്ക് കാര്യമായ നഷ്ടം. നൈസലിന്റെ ഉടമസ്ഥതയിലുള്ള ക്യാബിനറ്റ് ഹെയർ സ്റ്റുഡിയോയിലാണ് പന്നി അതിക്രമിച്ച് കയറിയത്.
വ്യാഴാഴ്ച രാവിലെ 11നായിരുന്നു സംഭവം. ഈ സമയം കടയിൽ ആളില്ലാതിരുന്നത് ഭാഗ്യമായി. മുൻ വശത്തെ ചില്ലുവാതിൽ തകർത്ത് കടക്കുള്ളിൽ കയറിയ പന്നി സാധന സാമഗ്രികൾക്കും നാശം വരുത്തി.
സമീപത്തുണ്ടായിരുന്ന വ്യാപാരികളും നാട്ടുകാരും ബഹളം വച്ചതോടെ പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. വള്ളികുന്നം പഞ്ചായത്തിലും കാട്ടുപന്നികളുടെ അഴിഞ്ഞാട്ടം വ്യാപകമാകുന്നത് ജനങ്ങളെ ഭയപ്പെടുത്തുകയാണ്. ഇവയെ നിയന്ത്രിക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി നിയോജക മണ്ഡലം പ്രസിഡന്റ് മഠത്തിൽ ഷുക്കൂർ, യൂനിറ്റ് പ്രസിഡന്റ് അനിൽ പ്രതീക്ഷ, സെക്രട്ടറി രാജേഷ് അമ്മാസ് തുടങ്ങിയവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.