മലിനജലം ഒഴുക്കുന്നതിനെതിരെ വൃദ്ധദമ്പതികളുടെ കുത്തിയിരിപ്പ് സമരം

ചെറുതോണി: അധികൃതരുടെ അനാസ്ഥക്കെതിരെ ജവാന്മാരുടെ വൃദ്ധരായ മാതാപിതാക്കൾ പഞ്ചായത്തോഫിസിന് മുമ്പിൽ പ്ളക്കാ൪ഡുമേന്തി സമരം നടത്തി. ചെറുതോണി മൂലശേരി സ്കറിയയും ഭാര്യ മേരിയുമാണ് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തോഫിസിന് മുന്നിൽ വെള്ളിയാഴ്ച രാവിലെ മുതൽ ധ൪ണയിരുന്നത്.
ജില്ലാ വിമൻസ് കൗൺസിലിൻെറ ഹോസ്റ്റലിലെ മലിനജലം തങ്ങളുടെ കിണറ്റിലൊഴുകിയെത്തി കുടിവെള്ളം മുടങ്ങുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇവ൪ സമരം നടത്തിയത്. ഹോസ്റ്റൽ ആരംഭിച്ച കാലം മുതൽ മലിനജലം സമീപത്തെ തോട്ടിലൂടെ കുടിവെള്ളത്തിൽ കലരുന്നതായി സമീപവാസികൾ പറയുന്നു. ഇതിനെതിരെ 17വീട്ടുകാ൪ ചേ൪ന്ന് ആ൪.ഡി.ഒ, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് എന്നിവ൪ക്ക് പരാതി നൽകിയിരുന്നു.
 ആരോഗ്യ വകുപ്പ് അന്വേഷണം നടത്തി നടപടിയെടുക്കാൻ പഞ്ചായത്തിന് ശിപാ൪ശ നൽകിയെങ്കിലും തുട൪ നടപടിയെടുത്തില്ല. ഇതിനെതിരെയാണ് വൃദ്ധ ദമ്പതികൾ ധ൪ണ നടത്തിയത്.
രാജസ്ഥാനിലും കശ്മീരിലും പട്ടാളത്തിൽ സേവനമനുഷ്ഠിക്കുന്ന രണ്ട് മക്കളാണിവ൪ക്കുള്ളത്. കഴിഞ്ഞ ഒരുവ൪ഷമായി നീതിക്ക് ഇവ൪ മുട്ടാത്ത വാതിലുകളില്ല.
തിങ്കളാഴ്ച ഹോസ്റ്റൽ അധികൃതരുമായി ച൪ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന പഞ്ചായത്ത് പ്രസിഡൻറിൻെറ ഉറപ്പിൽ ദമ്പതികൾ ധ൪ണ നി൪ത്തിവെക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.