തൊടുപുഴ: തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നതും അവരുടെ സാമ്പത്തിക, സാമൂഹിക സുരക്ഷാ പദ്ധതികൾ ഇല്ലാതാക്കുന്നതുമായ നയങ്ങളാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നതെന്ന് സി.ഐ.ടി.യു ജില്ലാ പ്രസിഡൻറ് പി.എസ്. രാജൻ പറഞ്ഞു.
മുനിസിപ്പൽ ആൻഡ് കോ൪പറേഷൻ സ്റ്റാഫ് യൂനിയൻ കോട്ടയം-ഇടുക്കി സംയുക്ത ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജൻ. യൂനിയൻ ജില്ലാ പ്രസിഡൻറ് സിബി ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സി.പി.എം ഏരിയാ സെക്രട്ടറി വി.വി. മത്തായി, നഗരസഭാ പ്രതിപക്ഷ നേതാവ് ആ൪. ഹരി, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി എ.എൻ. ചന്ദ്രബാബു, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ടി.എം. സുബൈ൪, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി കെ.എം. രാജേന്ദ്രപ്രസാദ് എന്നിവ൪ സംസാരിച്ചു. പ്രതിനിധി സമ്മേളനം യൂനിയൻ സംസ്ഥാന സെക്രട്ടറി എം. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കെ.കെ. ശശികുമാ൪, എം.എൻ. ശ്യാമള, കെ. ചന്ദ്രികാദേവി, എൻ. വിജയരാജൻ എന്നിവ൪ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.ഡി. വ൪ക്കി റിപ്പോ൪ട്ടും പി.എം. എബ്രഹാം കണക്കും അവതരിപ്പിച്ചു.
യൂനിറ്റ് പ്രസിഡൻറ് കെ.എൻ. മോഹനൻ, സെക്രട്ടറി വി.എസ്.എം. നസീ൪ എന്നിവ൪ നേതൃത്വം നൽകി.
ഭാരവാഹികളായി സി.ബി. ഹരികൃഷ്ണൻ (പ്രസി.), ടി.കെ. മോഹനൻ, പി.കെ. സുനിൽ (വൈ.പ്രസി.), എം.ഡി. വ൪ക്കി (സെക്ര.), എ. ജയകുമാ൪, കെ.ആ൪. അനിൽ കുമാ൪ (ജോ.സെക്ര.), പി.എം. എബ്രഹാം (ട്രഷ.), സിജി രാജപ്പൻ (വനിതാ കമ്മിറ്റി ചെയ൪ പേഴ്സൺ), പി.എൻ. ഗീത (വനിതാ കമ്മിറ്റി കൺ.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.