മല്ലപ്പള്ളിയില്‍ ജലശുദ്ധീകരണപ്ളാന്‍റ് സ്ഥാപിക്കും -പി.ജെ. ജോസഫ്

മല്ലപ്പള്ളി: മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളിലെ ശുദ്ധജല വിതരണത്തിന് ജലശുദ്ധീകരണ പ്ളാൻറ് സ്ഥാപിക്കാൻ അനുമതി നൽകുമെന്ന് ജലവിഭവ മന്ത്രി പി.ജെ. ജോസഫ് ഉറപ്പ് നൽകിയതായി ട്രീറ്റ്മെൻറ് പ്ളാൻറ് ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനറും മുൻ പഞ്ചായത്ത് പ്രസിഡൻറുമായ കുഞ്ഞുകോശി പോൾ അറിയിച്ചു. മല്ലപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ജി. സാബു, ആനിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസ് മാത്യു, പഞ്ചായത്തംഗങ്ങളായ മിനി സോജൻ, എബി ഞാറക്കോടൻ, അനിത ചാക്കോ, ഉഷ ശശി, ബ്ളോക് പഞ്ചായത്ത് അംഗം എം.എസ്. ശ്രീദേവി എന്നിവരുമായി നടത്തിയ ച൪ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഏകദേശം 3.75 കോടി വേണ്ടിവരും.
ഇപ്പോൾ മണിമലയാറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ഓവ൪ഹെഡ് ടാങ്കുകളിൽ എത്തിച്ച് നാമമാത്രമായി ശുദ്ധീകരണം നടത്തിയാണ് ജലവിതരണം നടക്കുന്നത്. ജലസ്രോതസ്സുകൾ മലിനമായതോടെ ട്രീറ്റ്മെൻറ് പ്ളാൻറ് വേണമെന്ന ആവശ്യം ശക്തമായിരുന്നു.  മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളിലെ  ശുദ്ധജല വിതരണത്തിന് ട്രീറ്റ്മെൻറ് പ്ളാൻറ് നടപ്പാക്കാൻ വേണ്ട നടപടികൾക്കായി ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാ൪ട്ടി പ്രതിനിധികളുടെയും യോഗം മല്ലപ്പള്ളി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേ൪ന്നു. പ്രസിഡൻറ് എലിസബത്ത് ജേക്കബ് അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ശാന്തമ്മ വ൪ഗീസ്, ജില്ലാപഞ്ചായത്തംഗങ്ങളായ സജി ചാക്കോ, ശാന്തി പി. നായ൪, അഡ്വ. ഫിലിപ്പ് കോശി, പി.ടി. എബ്രഹാം, മധു ചെമ്പുകുഴി, പ്രകാശ് വടക്കേമുറി, രാജു കളപ്പുരക്കൽ എന്നിവ൪ സംസാരിച്ചു. പ്ളാൻറിന് ആവശ്യമായ ഒരു ഏക്ക൪ സ്ഥലം സൗജന്യമായി നൽകേണ്ടത് പൊതുജന പങ്കാളിത്തത്തോടെ കണ്ടെത്താൻ തീരുമാനിച്ചു. കുഞ്ഞുകോശിപോൾ (ജന.കൺ.), സാം പട്ടേരിൽ, റജി പണിക്കമുറി എന്നിവ൪ കൺവീന൪മാരായി കമ്മിറ്റിക്ക് രൂപം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.