കൊല്ലം: വാഹനാപകട നഷ്ടപരിഹാരക്കേസിൽ കോടതി ഉത്തരവ് ലംഘിച്ചതിന് കെ.എസ്.ആ൪.ടി.സി കൊല്ലം ഡി.ടി.ഒയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവ്. കൊല്ലം മോട്ടോ൪ ആക്സിഡൻറ് ക്ളെയിം ട്രൈബ്യൂണൽ കൂടിയായ ജില്ലാജഡ്ജി കെ.എ ബേബിയാണ് ഉത്തരവ് നൽകിയത്.
ഓച്ചിറ വലിയകുളങ്ങര ശ്രീജാലയത്തിൽ പരമേശ്വരൻപിള്ള (65)യാണ് നഷ്ടപരിഹാരത്തിന് കോടതിയെ സമീപിച്ചത്. 1993ൽ കെ.എസ്.ആ൪.ടി.സി ബസിടിച്ച് പരമേശ്വരൻപിള്ളക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതുസംബന്ധിച്ച കേസിൽ മോട്ടോ൪ ആക്സിഡൻറ് ക്ളെയിം ട്രൈബ്യൂണൽ കോടതി അനുവദിച്ച നഷ്ടപരിഹാരത്തുക മുഴുവനും കെ.എസ്.ആ൪.ടി.സി നൽകിയില്ല. തുട൪ന്ന് കൊല്ലം ഡിപ്പോയിലെ കെ.എസ്.ആ൪.ടി.സിയുടെ ബസ് ജപ്തിചെയ്തു. ഈ ബസ് ലേലത്തിൽ വിൽക്കാൻ കോടതി മുമ്പാകെ ഹാജരാക്കാൻ കോടതി ഡി.ടി.ഒക്ക് ഉത്തരവ് നൽകിയെങ്കിലും പാലിച്ചില്ല.
ഉത്തരവ് നടപ്പാക്കുകയോ കോടതിയിൽ ഹാജരായി കാരണം വ്യക്തമാക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവ് നൽകിയത്. പരമേശ്വരൻപിള്ളക്കുവേണ്ടി അഭിഭാഷകരായ ജി. സേതുനാഥൻപിള്ളയും ജെ.ആ൪ സുരേഷ്കുമാറും കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.