ഓരോ കുടുംബത്തിനും 50,000 രൂപ നല്‍കും

കാസ൪കോട്: ചെങ്ങറ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പെരിയയിൽ സ്ഥലവും വീടും ലഭിച്ചവ൪ക്ക് അധിക സഹായമായി 50,000 രൂപ നൽകും. പട്ടികജാതി ക്ഷേമ വകുപ്പാണ് ഓരോ കുടുംബത്തിനും ഈ തുക നൽകുക. ഭവന പദ്ധതി ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് അധിക സഹായധനം പ്രഖ്യാപിച്ചത്. 18 കുടുംബങ്ങൾക്ക് കറവ പശുക്കളെ നൽകി. ചെങ്കൽ യൂനിറ്റ്, മരപ്പണി യൂനിറ്റ് തുടങ്ങി വിവിധ സ്വയംതൊഴിൽ സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.