കൊലക്കത്തി രാഷ്ട്രീയം: സി.പി.എമ്മിനെ ജനം അവസാനിപ്പിക്കും -കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കൊലക്കത്തി രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കിൽ  സി.പി.എമ്മിനെ ജനം അവസാനിപ്പിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മരിക്കുന്നത് പല പാ൪ട്ടിക്കാരാണെങ്കിലും കൊല്ലുന്നത് ഒരു കൂട്ടരാണ്. കൊലക്കത്തിയുമായി അവ൪ അവസരം കാത്തുനിൽക്കുന്നു. ഇതവസാനിപ്പിക്കാൻ തയാറായില്ലെങ്കിൽ അവരെ ജനങ്ങൾ അവസാനിപ്പിക്കും. അതിന് കുറച്ചുസമയം എടുക്കുമെന്നേയുള്ളൂ -മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രതിനിധി സംഗമത്തിൻെറ സമാപന സെഷൻ ടാഗോ൪ സെൻറിനറി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
‘ജന്മിത്തവും ചൂഷണവും നടമാടിയ കാലത്ത് അതിനെതിരെ പോരാടിയ ഒരുപാട് നേതാക്കൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ട്. പഴയകാലത്ത് കമ്യൂണിസ്റ്റുകാരൻ കൊന്നിട്ടുണ്ട്. പക്ഷേ, അതിനൊരു ന്യായമുണ്ടായിരുന്നു. ചന്ദ്രശേഖരൻെറയും ഷുക്കൂറിൻെറയും ഫസലിൻെറയും വധത്തിൽ എന്ത് ന്യായമാണ് പറയാനുള്ളത് -കുഞ്ഞാലിക്കുട്ടി ചോദിച്ചു.
പേടിപ്പിക്കുക, ബ്ളാക്ക്മെയിൽ ചെയ്യുക, അക്രമിക്കുക, കൊല്ലുക -ഇതാണ് ഒരു രാഷ്ട്രീയ പാ൪ട്ടിയുടെ അജണ്ട. അവരുടെ നേതാവിനെ ഒന്നു തുറിച്ചുനോക്കിയതിനാണ് പാ൪ട്ടി കോടതി കൂടി കണ്ണൂരിൽ ഷുക്കൂ൪ എന്ന എം.എസ്.എഫുകാരനെ കൊലപ്പെടുത്തിയത് -അദ്ദേഹം പറഞ്ഞു.
യൂത്ത്ലീഗ് സംസ്ഥാന പ്രസിഡൻറ് പി.എം.സാദിഖലി അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എം.പി. അബ്ദുസ്സമദ് സമദാനി, അഡ്വ. എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, ആസൂത്രണ ബോ൪ഡംഗം സി.പി. ജോൺ, വി.ടി. ബൽറാം, മുൻമന്ത്രി അഡ്വ. പി. ശങ്കരൻ, യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ.സുബൈ൪, യൂത്ത്ലീഗ് പശ്ചിമബംഗാൾ സെക്രട്ടറി സാബി൪ ഗഫാ൪, എം.എ. റസാഖ് മാസ്റ്റ൪, പി.കെ. ഫിറോസ്, പി.എ. അഹമ്മദ് കബീ൪ എന്നിവ൪ സംസാരിച്ചു. ‘ജനാധിപത്യ മുന്നേറ്റത്തിൻെറ ആറര പതിറ്റാണ്ട്’ എന്ന വിഷയത്തിൽ നേരത്തേ നടന്ന മൂന്ന് സെഷനുകളിൽ അഷ്റഫ് കടക്കൽ, മന്ത്രി ഡോ.എം.കെ.മുനീ൪, എം.ഐ.തങ്ങൾ, കെ.എം.ഷാജി എം.എൽ.എ, പി.എ. റഷീദ് എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.