അഞ്ചുവര്‍ഷം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്തിയില്ല

കാസ൪കോട്: ഉദുമ പടിഞ്ഞാറിൽനിന്ന് അഞ്ചുവ൪ഷം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്താനായില്ല. പടിഞ്ഞാ൪ കുദ്രോളി ഹൗസിൽ മുഹമ്മദ് കുദ്രോളിയുടെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽമജീദിനെയാണ് കാണാതായത്.
2007 ഫെബ്രുവരി 20നാണ് കാണാതായത്. മാനസികാസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കാണാതായ അടുത്ത ദിവസംതന്നെ ബേക്കൽ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണത്തിൽ പുരോഗതിയുണ്ടായിരുന്നില്ല. 9288004699 എന്ന നമ്പറിൽ ഫോൺ ഉണ്ടായിരുന്നു. വിവരം ലഭിക്കുന്നവ൪ക്ക് ബന്ധപ്പെടാൻ 04672-236272, 04994-236632 എന്നീ നമ്പറുകൾ പരസ്യപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.