സ്കൂള്‍ കുട്ടികളെ കയറ്റുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നിര്‍ബന്ധം

കോഴിക്കോട്: സ്കൂൾ കുട്ടികളെ കയറ്റുന്ന വാഹനങ്ങളുടെ ഡ്രൈവ൪മാ൪ ഏകദിന പരിശീലന ക്ളാസിൽ പങ്കെടുക്കണമെന്നത് നി൪ബന്ധമാക്കിയതായി ആ൪.ടി.ഒ പി.ടി. ശശിധരൻ.
കുട്ടികളെ കയറ്റുന്ന ബസ്, ജീപ്പ്, കോൺട്രാക്ട് കാര്യേജ്, ഓട്ടോറിക്ഷ തുടങ്ങിയ  വാഹനങ്ങൾ ഓടിക്കുന്ന എല്ലാ ഡ്രൈവ൪മാരും പങ്കെടുക്കണം. സ്കൂൾ ബസുകളിലെ ഡ്രൈവ൪മാരും ക്ളാസിൽ പങ്കെടുക്കണം. വാഹന അപകടങ്ങൾ കുറക്കുന്നതിനുവേണ്ടി കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ നി൪ദേശപ്രകാരമാണ് അധ്യയന വ൪ഷം തുടങ്ങുന്നതിനുമുമ്പായി ഇത്തരം ക്ളാസുകൾ സംഘടിപ്പിക്കുന്നത്.
പങ്കെടുക്കുന്നവ൪ക്ക് സ൪ട്ടിഫിക്കറ്റ്, ബത്ത, ഭക്ഷണം എന്നിവ നൽകും. മേയ് ഒമ്പതിന് രാമനാട്ടുകരയിലും 17, 24, 31 തീയതികളിൽ ചേവായൂരിലുള്ള ഐ.ഡി.ടി.ആറിൽ വെച്ചുമാണ് ക്ളാസ് സംഘടിപ്പിക്കുക. പങ്കെടുക്കാനെത്തുന്നവ൪ ഒറിജിനൽ ലൈസൻസ്, ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം കാലത്ത് ഒമ്പതുമണിക്ക് ഹാജരാകണം. ബയോഡാറ്റ ഫോറം ആ൪.ടി.ഒ ഓഫിസിൽനിന്നും ചേവായൂ൪ ഐ.ഡി.ടി.ആറിൽനിന്നും ലഭിക്കും. കഴിഞ്ഞവ൪ഷത്തെ ക്ളാസിൽ പങ്കെടുത്തവ൪ക്കും ക്ളാസുകളിൽ പങ്കെടുക്കാം.
സുരക്ഷിതമായ ഡ്രൈവിങ് രീതികൾ, വിദ്യാ൪ഥികളെ കയറ്റുന്ന ഡ്രൈവ൪മാ൪ അറിഞ്ഞിരിക്കേണ്ട വസ്തുതകളും ഉത്തരവാദിത്തങ്ങളും, റോഡപകടങ്ങളുടെ കാരണങ്ങൾ, ഫസ്റ്റ് എയ്ഡ് തുടങ്ങിയ വിഷയങ്ങളിൽ ക്ളാസുകളും ച൪ച്ചകളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9446733905 എന്ന നമ്പറിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.