യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍െറ വീടിന് നേരെ കരിഓയില്‍ പ്രയോഗം

വാടാനപ്പള്ളി: ഏങ്ങണ്ടിയൂരിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.എ. ഫവാസിൻെറ വീടിന് നേരെ രാത്രി കരിഓയിൽ പ്രയോഗം. ചേറ്റുവ ചുള്ളിപ്പടി തെക്കുള്ള വീടിൻെറ മുൻവശത്തെയും വടക്കുഭാഗത്തെയും ചുമരിലും ഇറയത്തുമാണ് സാമൂഹികവിരുദ്ധ൪ കരിഓയിൽ ഒഴിച്ചത്.
ഫവാസും കുടുംബാംഗങ്ങളും ഗൾഫിൽനിന്നും വരുന്ന സഹോദരനെ കൊണ്ടുവരാൻ രാത്രി നെടുമ്പാശേരിയിലേക്ക് പോയിരുന്നു. മടങ്ങിയെത്തിയപ്പോഴാണ് സംഭവം കണ്ടത്. രണ്ടു മാസം മുമ്പ് സമീപത്ത് താമസിക്കുന്ന ഫവാസിൻെറ ബന്ധുവീട്ടിലും സാമൂഹികവിരുദ്ധ൪ പെയിൻറ് ഒഴിച്ച് വൃത്തികേടാക്കിയിരുന്നു. അന്ന് വീട്ടുകാ൪ വാടാനപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. അതിനിടെയാണ് ഫവാസിൻെറ വീട്ടിലും കരിഓയിൽ പ്രയോഗം. വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ യൂത്ത് കോൺഗ്രസും കോൺഗ്രസും യു.ഡി.എഫും പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.