നാല് കവര്‍ച്ചാ കേസുകളില്‍ പെരിയാട്ടടുക്കം റിയാസിന് 12 വര്‍ഷം കഠിനതടവ്

കാഞ്ഞങ്ങാട്: കാസ൪കോട് ജില്ലയിലെ നാല് കവ൪ച്ചാ കേസുകളിലായി പെരിയാട്ടടുക്കം റിയാസിനെ കോടതി 12 വ൪ഷം കഠിനതടവിന് ശിക്ഷിച്ചു. പള്ളിക്കര പൂച്ചക്കാട്ടെ മുബാറക് മൻസിലിൽ യാസി൪ മൊയ്തീൻെറ കാറും കോട്ടിക്കുളത്തെ കെ. മൊയ്തീൻകുഞ്ഞിയുടെ വീട്ടിൽനിന്ന് 75 പവൻ സ്വ൪ണവും കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രത്തിൽനിന്ന് വിഗ്രഹവും കാഞ്ഞങ്ങാട്ടെ സ്ത്രീയുടെ സ്വ൪ണമാലയും കവ൪ച്ച ചെയ്ത കേസുകളിലാണ് ഹോസ്ദു൪ഗ് ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയും ഹോസ്ദു൪ഗ് ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയും ശിക്ഷിച്ചത്.
2005 ഒക്ടോബ൪ ഏഴിന് രാത്രിയാണ് യാസി൪ മൊയ്തീൻെറ വീട്ടുമുറ്റത്ത് നി൪ത്തിയിട്ടിരുന്ന ഏഴ് ലക്ഷം രൂപ വിലയുള്ള ക്വാളിസ് കാ൪ കവ൪ച്ച ചെയ്തത്. ബേക്കൽ പൊലീസ് കേസ് രജിസ്റ്റ൪ ചെയ്ത് അന്വേഷണം നടത്തിയപ്പോഴാണ് റിയാസ് അടക്കം അഞ്ചംഗസംഘമാണ് കവ൪ച്ചക്ക് പിന്നിലെന്ന് തെളിഞ്ഞത്. ഈ കേസിൽ രണ്ടുവ൪ഷത്തേക്കാണ് കഠിനതടവിന് വിധിച്ചത്.
2003ലാണ് കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രത്തിൻെറ ശ്രീകോവിലിൻെറ പൂട്ട് കുത്തിത്തുറന്ന് വിഗ്രഹവും 40,000 രൂപയും കവ൪ന്നത്. ക്ഷേത്ര കവ൪ച്ചയുമായി ബന്ധപ്പെട്ട് രണ്ട് വകുപ്പുകളിലായി രണ്ടുവ൪ഷം വീതം കഠിന തടവിനാണ് ശിക്ഷിച്ചത്. മൊത്തം നാലുവ൪ഷമാണ് തടവ്.
2001ലാണ് കോട്ടിക്കുളത്തെ കെ. മുഹമ്മദ്കുഞ്ഞിയുടെ വീട്ടിൽനിന്ന് 75 പവൻ സ്വ൪ണാഭരണങ്ങൾ കവ൪ന്നത്. ഈ കേസിൽ രണ്ട് വകുപ്പുകളിലായി രണ്ടുവ൪ഷം വീതം കഠിനതടവിനാണ് ശിക്ഷിച്ചത്. 2005 ഫെബ്രുവരി ഒന്നിന് ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാഞ്ഞങ്ങാട് കുശാൽ നഗറിലെ സതിയുടെ മൂന്നരപവൻ സ്വ൪ണമാല കവ൪ന്ന കേസിൽ രണ്ടുവ൪ഷം തടവിനാണ് ശിക്ഷിച്ചത്.
കോട്ടിക്കുളത്തെ ക്ഷേത്ര കവ൪ച്ചാ കേസിലും മുഹമ്മദ്കുഞ്ഞിയുടെ വീട്ടിൽനിന്ന് നടത്തിയ കവ൪ച്ചയിലും 2000 രൂപ പിഴയടക്കാനും വിധിച്ചിട്ടുണ്ട്.
റിയാസ് പ്രതിയായ മറ്റൊരു കവ൪ച്ചാ കേസിൻെറ വിചാരണ ഹോസ്ദു൪ഗ് ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ പൂ൪ത്തിയായിട്ടുണ്ട്. വിവിധ കവ൪ച്ചാ കേസുകളുമായി ബന്ധപ്പെട്ട് മംഗലാപുരം സബ്ജയിലിൽ കഴിയുന്ന റിയാസിനെ കനത്ത സുരക്ഷയിലാണ് ഹോസ്ദു൪ഗ് കോടതിയിൽ ഹാജരാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.