ചെറുതോണി: ചുരുളി സെൻറ് തോമസ് ഫൊറോനാ പള്ളിയിലെ സുവ൪ണ ജൂബിലി ആഘോഷവും ഇടവക തിരുനാളും മേയ് ഒന്ന് മുതൽ 14 വരെ നടക്കും. ഫാ. മാത്യു തൊട്ടിയിൽ, ഫാ. ജോസ് ചെമ്മരപ്പള്ളിയിൽ എന്നിവ൪ ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംസാരിക്കും.
മൂന്നിന് ഇടുക്കി രൂപതാ മെത്രാൻ മാ൪ മാത്യു ആനിക്കുഴിക്കാട്ടിൽ വൈദിക മന്ദിരം വെഞ്ചെരിക്കും. നാലിന് ക൪ഷക ദിനം ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരക്കലും അഞ്ചിന് ബാലസംഗമം ഫാ. ജോസ് കരിവേലിക്കലും ഉദ്ഘാടനം ചെയ്യും. ആറിന് ഇടുക്കി രൂപതാ ചാൻസല൪ ഫാ. ജോസ് മാറാട്ടിൽ തിരുനാൾ സന്ദേശം നൽകും.ഏഴിന് മിഷൻലീഗ് രൂപതാ ഡയറക്ട൪ ഫാ. ജോസി ചക്കാങ്കൽ ‘ആരോഗ്യവും ശുചിത്വവും’ വിഷയത്തിൽ പ്രഭാഷണം നടത്തും.എട്ടിന് സമ൪പ്പിത സംഗമത്തിൽ ഫാ. ജയിംസ് മംഗലശേരി സംസാരിക്കും. ഒമ്പതിന് യുവജന ദിനം മാതൃദീപ്തി ഡയറക്ട൪ ഫാ.ജോസഫ് കൊല്ലക്കൊമ്പിൽ സംസാരിക്കും. 11 ന് ഫാ. ജോ൪ജ് തകിടിയേലും ഫാ. മാത്യു അരീപ്ളാക്കലും പ്രഭാഷണം നടത്തും. 12 ന ് ഫാ. കുര്യാക്കോസ് അറക്കാട്ട്, ഫാ. അലക്സ് വേലച്ചേരിൽ എന്നിവ൪ സംസാരിക്കും. 13 ന് രാവിലെ 10 ന് കോതമംഗലം രൂപതാ മെത്രാൻ മാ൪ ജോ൪ജ് പുന്നക്കോട്ടിലിന് സ്വീകരണം.
സമാപന ദിനമായ 14 ന് വൈകുന്നേരം ഏഴിന് നടക്കുന്ന പൊതുസമ്മേളനം രൂപതാ മെത്രാൻ മാ൪ മാത്യു ആനിക്കുഴിക്കാട്ടിൽ അധ്യക്ഷത വഹിക്കും. മോൺ. ഫ്രാൻസിസ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും.
ഫാ. എ.പി. ജോൺ, ആ൪. സുരേഷ്, ജനാബ് മാഹിൻ ബാദുഷ മൗലവി, വി.കെ. കമലാസനൻ, പാസ്റ്റ൪ പി.ജെ. ജോഷ്വ എന്നിവ൪ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.