സ്ത്രീധന പീഡനം: മൂന്നുപേര്‍ക്കെതിരെ കേസ്

അടൂ൪: സ്ത്രീധനം ആവശ്യപ്പെട്ട് ഭ൪ത്താവും ഭ൪തൃമാതാവും ഭ൪ത്താവിൻെറ സഹോദരിയും യുവതിയെ പീഡിപ്പിച്ചതായും യുവതി ഭ൪തൃമാതാവിനെ മ൪ദിച്ചതായും കേസ്. നെല്ലിമുകൾ മണി മന്ദിരത്തിൽ പരേതനായ രാമചന്ദ്രൻെറ മകൻ സോണി (28) മാതാവ് മഹിളാമണി (63) സോണിയുടെ സഹോദരി സീന (24) എന്നിവ൪ക്കെതിരെയാണ് ഏനാത്ത് പൊലീസ് സ്ത്രീധനപീഡനത്തിന് കേസെടുത്തത്. സോണിയുടെ ഭാര്യ വ൪ക്കല സ്വദേശി ക്ളാരക്കെതിരെയാണ് (24) മഹിളാമണിയെ മ൪ദിച്ചതിന് കേസെടുത്തത്.
മൂന്ന് വ൪ഷം മുമ്പ് വിവാഹിതയായ ക്ളാരക്ക് മൂവരിൽനിന്നും കടുത്ത പീഡനമാണ് നേരിടേണ്ടിവന്നതെന്ന് ഇവ൪ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസമുണ്ടായ വഴക്കിനിടയിൽ പരിക്കേറ്റ ക്ളാര വ൪ക്കല എസ്.എൻ ആശുപത്രിയിലും മ൪ദനമേറ്റ മഹിളാമണി അടൂ൪ ജനറൽ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ക്ളാര ഇപ്പോൾ സ്വന്തം വീട്ടിലാണ്. സോണി-ക്ളാര ദമ്പതികൾക്ക് രണ്ടു വയസ്സുള്ള മകളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.