വൃക്കകള്‍ തകരാറില്‍; ജീവിതതാളം പിഴച്ച് ശശി

പത്തനംതിട്ട: ഇരു വൃക്കകളും തകരാറിലായതോടെ സംഗീതജ്ഞനും ഫോട്ടോഗ്രാഫറുമായ ഗൃഹനാഥൻ ചികിത്സക്കും കുടുംബം പുല൪ത്താനും മാ൪ഗമില്ലാതെ ദുരിതമനുഭവിക്കുന്നു. പത്തനംതിട്ട വെട്ടിപ്രം മുണ്ടുകോട്ടക്കലിൽ വടക്കിനത്തേ് വീട്ടിൽ ടി.എൻ. ശശിയാണ് (58) ജീവിതവഴിയിൽ പകച്ച് നിൽക്കുന്നത്.
ഡിഗ്രിക്കും പ്ളസ്ടുവിനും പഠിക്കുന്ന രണ്ട് പെൺമക്കളും ഭാര്യയും അടങ്ങുന്നതാണ് ശശിയുടെ കുടുംബം. കഴിഞ്ഞ വ൪ഷം ഓണക്കാലത്താണ് ശശിയുടെ വൃക്കകൾ തകരാറിലാണെന്ന് പരിശോധനയിൽ കണ്ടെത്തിയത്.
20 വ൪ഷമായി ഇദ്ദേഹം പ്രമേഹത്തിന് ചികിത്സ തേടുന്നുണ്ട്. രണ്ടുവ൪ഷം മുമ്പ് പ്രമേഹം മൂ൪ഛിച്ച് ഇടതുകാൽവിരലുകൾ മുറിച്ച് മാറ്റി. ഇതോടെ ഫോട്ടോഗ്രാഫ൪ ജോലി നി൪ത്തി. തിരുവനന്തപുരം ശിവൻ സ്റ്റുഡിയോയിൽനിന്ന് ഫോട്ടോഗ്രാഫി പഠനം കഴിഞ്ഞ് ശശി ചെന്നൈയിൽ സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫറുടെ അസിസ്റ്റൻറായി അഞ്ച് വ൪ഷം പ്രവ൪ത്തിച്ചു. പിന്നീട് നാട്ടിലെത്തി പത്തനംതിട്ടയിൽ അമ്മ സ്റ്റുഡിയോ നടത്തുകയായിരുന്നു.
സംഗീതാധ്യാപികയായിരുന്ന മാതാവിൽനിന്ന് ലഭിച്ച സംഗീതാഭിരുചിയും ചിത്രരചനാപാടവവും കൈയിലുണ്ടായതിനാൽ പത്തനംതിട്ടയിലെ കലാ സാംസ്കാരിക രംഗത്ത് അറിയപ്പെടുന്ന ആളാകാൻ ശശിക്ക് കഴിഞ്ഞു. മധു ബാലകൃഷ്ണൻ ആലപിച്ച മൂന്ന് ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. നിരവധി അമേച്വ൪ നാടകങ്ങൾക്കും സംഗീതം പക൪ന്നു.
പ്രമേഹം കടുത്ത് കാൽവിരലുകൾ മുറിക്കേണ്ട അവസ്ഥ വന്നതോടെ  ചികിത്സക്ക് 15 സെൻറ് സ്ഥലവും വീടും വിറ്റു. ഇപ്പോൾ വാടക വീട്ടിലാണ് താമസം. വൃക്ക തകരാറിലാണെന്ന് കണ്ടെത്തിയത് കൊച്ചി അമൃത ആശുപത്രിയിലാണ്. 2400 രൂപ ചെലവിൽ എട്ട് ഡയാലിസിസുകൾ അവിടെ നടത്തി. പിന്നീട് പത്തനംതിട്ടയിലെ സ്വകാര്യാശുപത്രിയിലായി ചികിത്സ. ഇവിടെ ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസിസിന് വിധേയനാകണം. ഇതിന് മാത്രം 850 രൂപ ചെലവ് വരും. കടം വാങ്ങിയും കലാ-സാംസ്കാരിക രംഗത്തെ സുഹൃത്തുക്കളുടെ സഹായവും കൊണ്ടാണ് ചികിത്സയും വീട്ടു ചെലവും മുന്നോട്ടുപോകുന്നത്.
പ്രീഡിഗ്രിയും നഴ്സറി ട്രെയിനിങും പഠിച്ച ഭാര്യ ഷീലക്കും ജോലിയില്ല. ശശി കിടപ്പായതോടെ കൂലിപ്പണിക്ക് പോലും പോകാനാവുന്നില്ല. കുടുംബത്തിൻെറ ദുരവസ്ഥകണ്ട് അയൽവാസിയായ മുൻ എം.എൽ.എ കെ.കെ. നായ൪ നാല് സെൻറ് ഭൂമി ശശിക്ക് നൽകി. സ്വന്തമായൊരു വീട്, രണ്ട് പെൺമക്കളുടെ ഭാവി, തൻെറ ചികിത്സ ഇതിനെല്ലാം മുന്നിൽ ഉത്തരമില്ലാതെ പകച്ചുനിൽക്കുകയാണ് ശശി.
സുഹൃത്തുക്കളും പരിചയക്കാരും പത്തനംതിട്ട സ൪വീസ് സഹകരണ ബാങ്കിലെ 12083 എന്ന ശശിയുടെ  അക്കൗണ്ട് നമ്പരിൽ സഹായധനം നൽകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.