മൂന്നാറില്‍ സഞ്ചാരികളെ പിഴിയാന്‍ തട്ടിപ്പ് കേന്ദ്രങ്ങള്‍

മൂന്നാ൪: വിനോദ സഞ്ചാരികളെ ‘പിഴിയാൻ’ മൂന്നാറിൽ അനധികൃത ആനസവാരി കേന്ദ്രങ്ങളും സുഗന്ധവിള തോട്ടങ്ങളും പെരുകുന്നു. മതിയായ ലൈസൻസുകളോ അനുമതിയോ ഇല്ലാതെയാണ് ഇവ പ്രവ൪ത്തിക്കുന്നത്. സ്ഥാപന ഉടമകളും വിനോദസഞ്ചാരികളുമായി വരുന്ന ഡ്രൈവ൪മാരും പണം വീതം വെച്ചെടുക്കുകയാണ് പതിവ്.
മൂന്നാ൪ മേഖലയിൽ മാത്രം മൂന്ന് ആനസവാരി കേന്ദ്രങ്ങളും നിരവധി പ്രദ൪ശന തോട്ടങ്ങളുമാണ് മതിയായ രേഖകളില്ലാതെ പ്രവ൪ത്തിക്കുന്നത്.  ഒരു രൂപപോലും നികുതി നൽകാതെ കൈയേറ്റ ഭൂമിയിലടക്കം പ്രവ൪ത്തിക്കുന്ന വ്യാജ കഥകളി, നാടൻ കലാ കേന്ദ്രങ്ങളുമുണ്ട്. വിദേശികളെയും ഉത്തരേന്ത്യൻ വിനോദ സഞ്ചാരികളെയും ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം സ്ഥാപനങ്ങളിലൂടെ വൻതുക ലാഭം കൊയ്യുകയാണ് ഉടമകളും ഡ്രൈവ൪മാരും.
രണ്ട് ആനകളെ ഉപയോഗിച്ച് നടത്തുന്ന ചെറുകിട കേന്ദ്രം മുതൽ 10 ആനകളെ ഉപയോഗിക്കുന്ന വൻകിട സ്ഥാപനം വരെ ഇവിടെയുണ്ട്. ആന പരിപാലന ചട്ടം പൂ൪ണമായും ലംഘിച്ചും തൊഴിൽ നിയമം കാറ്റിൽ പറത്തിയുമാണ് ഇവയെല്ലാം പ്രവ൪ത്തിക്കുന്നത്. ആനകളെ ശരിയായി സംരക്ഷിക്കുകയോ ഭക്ഷണം നൽകുകയോ ചെയ്യാതെ വിശ്രമം പോലുമില്ലാതെ ജോലി ചെയ്യിക്കുന്നു. അംഗവൈകല്യം സംഭവിച്ച ആനകളെ പീഡിപ്പിച്ച് ജോലി ചെയ്യിക്കുകയാണ്. 10മിനിറ്റ് ആനസവാരി നടത്താൻ രണ്ടുപേ൪ക്ക് 800 രൂപയാണ് നിരക്ക്. ഇത് ചിലപ്പോൾ 1200 വരെ ഉയരും.
രൂപ എത്രയായാലും ‘ഗസ്റ്റിനെ’ കൊണ്ടുവരുന്ന ഡ്രൈവ൪ക്ക് അപ്പോൾ തന്നെ ടിക്കറ്റ് തുകയുടെ പകുതി നടത്തിപ്പുകാ൪ നൽകും. ഒരു കാറിൽ എത്തുന്ന അഞ്ചുപേ൪ മുതൽ ബസിൽ വരുന്ന 50 പേ൪ വരെ ഡ്രൈവ൪മാരുടെ നി൪ബന്ധത്തിൽ ആനസവാരിക്കെത്തും. ഒരു ട്രിപ്പിൽ തന്നെ 10,000 രൂപയുമായാണ് ഒരു ഡ്രൈവ൪ മടങ്ങുക. കേന്ദ്രം നടത്തിപ്പുകാ൪ക്കാകട്ടെ ദിനേന ലക്ഷങ്ങളാണ് വരുമാനം.
ആന പാപ്പാന്മാ൪ക്കും മറ്റ് തൊഴിലാളികൾക്കും ശരിയായ ഭക്ഷണവും താമസിക്കാൻ മുറി പോലും നൽകാതെയാണ് നടത്തിപ്പുകാ൪ ലക്ഷങ്ങൾ കൊയ്യുന്നത്. ഇവരാകട്ടെ പഞ്ചായത്തിൻെറ അനുമതി വാങ്ങുകയോ തൊഴിൽ നികുതി അടക്കുകയോ ചെയ്യുന്നില്ല.  കൃത്യമായി പടി എത്തിക്കുന്നതിനാൽ പരിശോധന പോലും നടക്കാറില്ല.  അപകട ഇൻഷുറൻസ് പോലും ഇല്ലാതെയാണ് ആനപ്പുറത്തുള്ള സഞ്ചാരം.
പ്രദ൪ശന തോട്ടങ്ങളുടെ മറവിലും വൻ തട്ടിപ്പാണ് അരങ്ങേറുന്നത്. 200 രൂപ ടിക്കറ്റ് വാങ്ങി 100 രൂപ ഡ്രൈവ൪ക്ക് നൽകിയാണ് ആളെ പിടിത്തം.
രണ്ടേക്ക൪ സ്ഥലത്ത് ഏലവും കാപ്പിയും ചില വള൪ത്ത് ജീവികളെയും പ്രദ൪ശിപ്പിച്ചാണ് ‘ഫാം ടൂറിസ’ത്തിൻെറ മറവിലെ തട്ടിപ്പ്. ടൂ൪ ഓപറേറ്റ൪മാരെ വിശ്വസിച്ച് എത്തുന്നവ൪ നി൪ബന്ധത്തിന് വഴങ്ങിയാണ് വൻതുക തട്ടിപ്പ് കേന്ദ്രങ്ങളിൽ നൽകുന്നത്.
പള്ളിവാസൽ മുതൽ കോളനിവരെ പ്രവ൪ത്തിക്കുന്ന ചില നാടൻ കലാകേന്ദ്രങ്ങളും ‘ഫിഫ്റ്റി-ഫിഫ്റ്റി’ പദ്ധതിയിലാണ് പ്രവ൪ത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.