പേപ്പട്ടി കടിച്ച് ആറുപേര്‍ക്ക് പരിക്ക്

ചാരുംമൂട്: പേപ്പട്ടിയുടെ കടിയേറ്റ് ആറുപേ൪ക്ക് പരിക്കേറ്റു. കരിമുളക്കൽ പങ്കജാലയത്തിൽ ശിവരാമൻ (82), സോമഭവനം നാണിക്കുട്ടിയമ്മ (70), പണിക്കശേരിൽ പടീറ്റതിൽ സുകുമാരൻ (62), വാലിൽ തെക്കതിൽ രമേശൻ (44), കണ്ണനാകുഴി കോട്ടപ്പുറത്ത് കുറ്റിയിൽ വിജയൻ (50), കോട്ടപ്പുറത്ത് രമേശൻ (27) എന്നിവ൪ക്കാണ് കടിയേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെയാണ് പേപ്പട്ടി വിവിധ ഭാഗങ്ങളിൽ ആളുകളെ കടിച്ചുമുറിവേൽപ്പിച്ചത്. വീടിനോട് ചേ൪ന്ന കടയിൽ ഇരിക്കുമ്പോഴാണ് നാണിക്കുട്ടിയമ്മയെ കടിച്ചത്. ശിവരാമൻ, സുകുമാരൻ എന്നിവ൪ കരിമുളക്കൽ-കോമല്ലൂ൪ റോഡിൽ നിൽക്കുമ്പോഴും രമേശൻ വയലിൽ പണിചെയ്തുകഴിഞ്ഞ് ഭക്ഷണം കഴിക്കുമ്പോഴുമാണ് പിറകെവന്ന പട്ടി കടിച്ചത്. കാലിലാണ് നാലുപേ൪ക്കും കടിയേറ്റത്.
ഇവരെ തൊട്ടടുത്തെ ഗവ. ആശുപത്രിയിൽ എത്തിച്ചശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോമല്ലൂരിലും നിരവധിപേരെ പട്ടി കടിക്കാൻ ഓടിച്ചതായി നാട്ടുകാ൪ പറയുന്നു. ആദിക്കാട്ടുകുളങ്ങരയിൽ അമ്പോഴചിറയിൽ കുട്ടികളെയും വഴിയാത്രികരെയും  ഓടിച്ചതും ഭീതിപരത്തി. ഒടുവിൽ നാട്ടുകാ൪ ചേ൪ന്ന് പേപ്പട്ടിയെ തല്ലിക്കൊല്ലുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.