വാഹനങ്ങളുടെ കൂട്ടയിടി; എട്ടുപേര്‍ക്ക് പരിക്ക്

അരൂ൪: ഒന്നിനുപിറകെ ഒന്നായി നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേ൪ക്ക് പരിക്ക്. ദേശീയപാതയിൽ എരമല്ലൂ൪ കൊച്ചുവെളി കവലക്ക് സമീപം ഞായറാഴ്ച പുല൪ച്ചെ മൂന്നോടെയായിരുന്നു അപകട പരമ്പര. രണ്ട് ടൂറിസ്റ്റ് ബസ്, ട്രാവല൪, മിനിവാൻ എന്നിവയാണ് അപകടത്തിൽപെട്ടത്.
കാന്തപുരം എ.പി. അബൂബക്ക൪ മുസ്ലിയാ൪ നയിച്ച കേരളയാത്രയുടെ സമാപന ചടങ്ങിൽ  പങ്കെടുത്തശേഷം തിരുവനന്തപുരത്തുനിന്നും തൃപ്രയാ൪, മലപ്പുറം എന്നിവിടങ്ങളിലേക്ക് പ്രവ൪ത്തകരുമായി പോകുകയായിരുന്നു ടൂറിസ്റ്റ് ബസുകൾ. പരിക്കേറ്റവരെല്ലാം ബസ്യാത്രികരാണ്. ഇവരെ എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. ആദ്യം രണ്ട് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.
ഡ്രൈവ൪മാരും യാത്രികരും തമ്മിൽ ത൪ക്കിച്ചുനിൽക്കുന്ന സമയത്താണ് മറ്റുരണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചത്. അപകടത്തെ തുട൪ന്ന് അരമണിക്കൂ൪ ദേശീയപാതയിൽ രണ്ടുവരി ഗതാഗതം സ്തംഭിച്ചു. അരൂ൪ പൊലീസ് എത്തിയാണ് ഗതാഗതം പുന$സ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.