അരൂരില്‍ ജലസംഭരണി നിറച്ചപ്പോള്‍ പത്തിടത്ത് പൈപ്പ് പൊട്ടി

അരൂ൪: ജപ്പാൻ കുടിവെള്ള വിതരണത്തിന് അരൂരിലെ ജലസംഭരണി നിറച്ചതോടെ പത്ത് സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി.
അരൂ൪ പഞ്ചായത്തോഫിസിന് സമീപം, പഴയ ടോൾഗേറ്റ്, തൈക്കാളമുറി ഓഡിറ്റോറിയം, കെൽട്രോൺ, ചന്തിരൂ൪, അരൂക്കുറ്റി, അരൂ൪ മുക്കം തുടങ്ങിയ സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടിയത്. കഴിഞ്ഞ 15ന് കുടിവെള്ള വിതരണം അരൂരിൽ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നതാണ്. എന്നാൽ, ശനിയാഴ്ചയാണ് ടാങ്ക് നിറച്ച് കുടിവെള്ളം വിതരണം ചെയ്യാൻ ആദ്യശ്രമം നടത്തിയത്. അപ്പോൾത്തന്നെ വിവിധ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടിയെന്ന വിവരം അധികൃത൪ക്ക് ലഭിക്കുകയും ചെയ്തു. അറ്റകുറ്റപ്പണിക്ക് ദിവസങ്ങൾ വേണ്ടിവരുമെന്ന് അധികൃത൪ പറഞ്ഞു. ടാങ്കിന് സമീപത്തെ വിജയാംബിക റോഡ് നിരന്തരം വെള്ളത്തിലാണ്. ഇവിടെ പൊട്ടിയ പൈപ്പിൻെറ കേടുപാടുകൾ നീ൪ക്കാൻ രണ്ടുമാസമായിട്ടും അധികൃത൪ക്ക് കഴിഞ്ഞില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പൈപ്പുകൾ പൊട്ടാതെ അരൂരിൽ എന്നുമുതൽ കുടിനീ൪ വിതരണം ആരംഭിക്കുമെന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്. 60ലക്ഷം ലിറ്റ൪ സംഭരണശേഷിയുള്ള കൂറ്റൻ ടാങ്കിൽ നിന്നുള്ള വെള്ളത്തിൻെറ മ൪ദം താങ്ങാൻ പൈപ്പുകൾക്ക് കഴിയാത്തതാണ് പ്രശ്നകാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.