പാലം തകര്‍ന്ന് മിനിലോറി തോട്ടില്‍

ഫറോക്ക്: മണ്ണ് കയറ്റിപ്പോവുകയായിരുന്ന മിനിലോറി പാലം തക൪ന്ന് തോട്ടിൽ വീണു. കുണ്ടായിത്തോട് കരിമ്പാടം കോളനിക്ക് സമീപം ആമാങ്കുനി തോടിന് കുറുകെയുള്ള ചെറിയ പാലം തക൪ന്നാണ് ലോറി തോട്ടിൽ വീണത്. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. അപകടത്തിൽ ആ൪ക്കും പരിക്കില്ല. റോഡിൻെറ പാ൪ശ്വഭിത്തി ഇടിഞ്ഞ് കല്ലുകൾ അട൪ന്ന് അപകടാവസ്ഥയിലായിരുന്നു. നാട്ടുകാ൪ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും അറ്റകുറ്റപ്പണി നടത്താൻ നടപടി സ്വീകരിച്ചിരുന്നില്ല.  പാലം തക൪ന്നതോടെ ആമാങ്കുനി കോളനിക്കാരുടെ യാത്ര തടസ്സപ്പെട്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.