അതിര്‍ത്തി കടന്ന് വിമാനം ഇറക്കിയ ബംഗ്ളാദേശ് പൈലറ്റിനെ തിരിച്ചയച്ചു

ന്യൂദൽഹി: അനധികൃതമായി ഇന്ത്യൻ ഭൂപ്രദേശത്ത് വിമാനമിറക്കിയതിന് പിടിയിലായ ബംഗ്ളാദേശി എയ൪ ഫോഴ്സ് ട്രെയ്നിയെ ഇന്ത്യ വിട്ടയച്ചു. റഷീദ് ശൈഖ് എന്ന ബംഗ്ളാദേശി ഫൈ്ളറ്റ് കാഡറ്റിനെയാണ് കൊൽക്കത്തയിൽനിന്ന് ധാക്കയിലേക്ക് മടക്കിയയച്ചത്. മോശം കാലാവസ്ഥ കാരണം ലക്ഷ്യംതെറ്റിയ വിമാനം ഇന്ത്യ-ബംഗ്ളാദേശ് അതി൪ത്തിയോട് ചേ൪ന്ന ഇന്ത്യൻ പ്രദേശത്തെ വയലിൽ ഇടിച്ചിറക്കുകയായിരുന്നു.

ബംഗ്ളാദേശ് എയ൪ഫോഴ്സ് അക്കാദമിയിൽനിന്ന് പരിശീലന പറക്കലിന് പറന്നുയ൪ന്ന വിമാനമാണ് മോശം കാലാവസ്ഥയിൽ അകപ്പെട്ടത്. പശ്ചിമ ബംഗാളിലെ മു൪ഷിദാബാദ് ജില്ലയിലാണ് വിമാനം ഇറക്കേണ്ടിവന്നത്. തുട൪ന്ന് വായു സേനയിൽനിന്ന് ഉദ്യോഗസ്ഥ൪ എത്തി കസ്റ്റഡിയിലെടുത്തു.വിമാനം ഇടിച്ചിറക്കുന്നതിനിടെ നിസ്സാര പരിക്കേറ്റ റഷീദ് ശൈഖിനെ കൊൽക്കത്ത കമാൻഡ് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയനാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.