നിര്‍മാണജോലി ഉപേക്ഷിച്ച കരാറുകാരന്‍ നഷ്ട പരിഹാരം നല്‍കാന്‍ വിധി

കോഴഞ്ചേരി: വീട് നി൪മാണത്തിന്  വീഴ്ചവരുത്തിയ കോൺട്രാക്ടറിൽ നിന്നും നഷ്ടം പരിഹാരം നൽകാൻ ഉപഭോക്തൃ കോടതി  ഉത്തരവായി. നാരങ്ങാനം പാലനിൽക്കുന്നതിൽ മേമുറിയിൽ ടി.ആ൪. അനിൽകുമാറിന് വേണ്ടി നി൪മിച്ച വീടിൻെറ പണി പൂ൪ത്തിയാകുന്നതിനു മുമ്പ് കോൺട്രാക്ടറായ ചെറുകോൽ നെടുമണ്ണിൽ എസ്.ടി. രാജു നി൪മാണജോലികൾ ഉപേക്ഷിച്ചതായി പത്തനംതിട്ട ഉപഭോക്തൃ കോടതിയിൽ  കേസ് ഫയൽ ചെയ്തിരുന്നു.
 എസ്റ്റിമേറ്റിൻെറ അടിസ്ഥാനത്തിൽ കരാ൪ ചെയ്തിരുന്ന തുകയേക്കാൾ കൂടുതൽ കോൺട്രാക്ട൪  ആവശ്യപ്പെട്ടത് നൽകാത്തതിൻെറ പേരിലാണ് പണി ഉപേക്ഷിച്ച് കോൺട്രാക്ട൪ പോയത്. 1,48,867 രൂപ കെട്ടിട ഉടമസ്ഥന് നഷ്ട പരിഹാരം നൽകാനാണ് കോടതി വിധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.