മത്സ്യത്തൊഴിലാളികള്‍ മനുഷ്യസാഗരം സംഘടിപ്പിക്കുന്നു

വൈക്കം: കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ തൊഴിലിനും ജീവനും  ഭീഷണിനേരിടുന്ന സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളി സംഘടനകൾ  മനുഷ്യസാഗരം സംഘടിപ്പിക്കുന്നതെന്ന് ഫിഷറീസ് കോ  ഓഡിനേഷൻ ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് തീരക്കടലിൽ പ്രതിദിനം 1500 കപ്പലുകൾ കടന്നുപോകുന്നു. മത്സ്യബന്ധനത്തിന് പരിരക്ഷ ഉറപ്പാക്കാൻ അറേബ്യൻ സമുദ്രം ഹൈ അല൪ട്ടായി പ്രഖ്യാപിച്ചിരിക്കുന്നത് പുന$പരിശോധിക്കുക, 60 നോട്ടിക്കൽ മൈൽ അകലെമാത്രമെ കപ്പൽ യാത്ര അനുവദിക്കാവൂ, മത്സ്യത്തൊഴിലാളി പ്രാതിനിധ്യം ഉറപ്പാക്കി ജാഗ്രതാ സമിതികൾ രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മനുഷ്യസാഗരം സംഘടിപ്പിച്ചിരിക്കുന്നത്.
ഫിഷറീസ് കോ  ഓഡിനേഷൻ ജില്ലാ ഭാരവാഹികളായ കെ.കെ. രമേശൻ, ഡി.ബാബു, എം.കെ. രാജു, പി.എസ്. സന്തോഷ്, സി.എസ്. രാജു എന്നിവ൪ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.