കായംകുളം: നാടകസംഘത്തിൻെറ വാഹനത്തിനുനേരെ ബൈക്കിലെത്തിയ സംഘത്തിൻെറ ആക്രമണം.
വാഹനത്തിൻെറ ഗ്ളാസുകൾ തല്ലിത്തക൪ത്തു. ബുധനാഴ്ച വൈകുന്നേരം 4.30ഓടെ കായംകുളം കാക്കനാട് ജങ്ഷനിലായിരുന്നു സംഭവം. ഓച്ചിറ സരിഗ നാടക ഗ്രൂപ്പിൻെറ വാഹനമാണ് മൂന്ന് ബൈക്കുകളിലായി എത്തിയ ഒമ്പതംഗസംഘം തടഞ്ഞുനി൪ത്തി ആക്രമിച്ചത്.
മുന്നിലെയും പിന്നിലെയും ഗ്ളാസുകൾ തക൪ത്തു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന നടിക്ക് ബോധക്ഷയമുണ്ടായി. കായംകുളം പൊലീസ് കേസെടുത്തു.
സംഭവത്തിനുമുമ്പ് മുക്കവല ജങ്ഷനിൽഗതാഗത തടസ്സത്തിനിടയിൽ ബൈക്കിലെത്തിയ സംഘവുമായി നാടകസംഘത്തിലെ ചില൪ വാക്കുത൪ക്കമുണ്ടാക്കിയിരുന്നു. ഇതിൻെറ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.