പാര്‍ലമെന്റില്‍ ബഹളം: എട്ട് എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂദൽഹി: പാ൪ലമെന്റിന്റെ ബജറ്റ് സെഷൻ തടസ്സപ്പെടുത്തിയതിനെ തുട൪ന്ന്  എട്ട് കോൺഗ്രസ് എം.പിമാരെ സ൪ക്കാ൪ നാല് ദിവസത്തേക്ക് ലോക്സഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. പ്രത്യേക തെലുങ്കാന സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് പാ൪ലമെന്റ് നടപടികൾ തുട൪ച്ചയായി തടസ്സപ്പെത്തിയ തെലുങ്കാന മേഖലയിലെ എം.പിമാ൪ക്കാണ് സസ്പെൻഷൻ. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, ആഭ്യന്തര മന്ത്രി പി ചിദംബരം എന്നിവരടക്കമുള്ള മുതി൪ന്ന നേതാക്കളുടെ വാക്കുകൾ അവഗണിച്ചാണ് ഇവ൪ ത്രിഷേധം നടത്തിയതെന്ന് പാ൪ട്ടി വൃത്തങ്ങൾ പറഞ്ഞു.

മൂന്നാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് ചൊവ്വാഴ്ച പാ൪ലമെന്റിന്റെ ബജറ്റ് സെഷൻ പുനരാരംഭിച്ചത്. ചൊവ്വാഴ്ച എം.പിമാ൪ ബഹളം വെച്ചതിനെ തുട൪ന്ന് സ്പീക്ക൪ മീര കുമാ൪ സഭ 12 മണി വരെ നി൪ത്തിവെച്ചിരുന്നു. മുദ്രാവവക്യം മുഴക്കിയും പ്ലക്കാ൪ഡുകളുയ൪ത്തിയുമായിരുന്നു പ്രതിഷേധം.

വളരെ പ്രധാനപ്പെട്ട ബില്ലുകൾ പാസ്സാക്കാനിരിക്കുന്ന സെഷനിൽ നടപടികൾ മുന്നോട്ട് കൊണ്ട് പോവുന്നതിന് അംഗങ്ങൾ പരമാവധി സഹകരിക്കണമെന്ന സന്ദേശം കൂടിയാണ് സ൪ക്കാ൪ സ്വന്തം എം.പിമാരെ സസ്പെൻഡ് ചെയ്തതിലൂടെ നൽകിയിരിക്കുന്നത്. സസ്പെൻഷൻ നടപ്പാക്കുന്നതിന് മുമ്പ് പ്രതിപക്ഷ കക്ഷികളുമായും യു.പി.എ സഖ്യ കക്ഷികളുമായും പ്രണബ് മുഖ൪ജി ഇത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.