പുതുമനശ്ശേരിയില്‍ മാലിന്യ നിക്ഷേപത്തെ ചൊല്ലി സംഘര്‍ഷം

പാവറട്ടി: പുതുമനശ്ശേരിയിൽ ജനങ്ങൾ തിങ്ങിപ്പാ൪ക്കുന്നിടത്ത് മാലിന്യം നിക്ഷേപിച്ചതിനെ ചൊല്ലി സംഘ൪ഷം. മാലിന്യം നിക്ഷേപിക്കുന്നത് തടഞ്ഞ നാട്ടുകാ൪ പാവറട്ടി പഞ്ചായത്ത് പ്രസിഡൻറ് ത്രേസ്യാമ്മ റാപ്പായിയുടെ വീട്ടിലേക്ക് മാ൪ച്ച് നടത്തി. പാവറട്ടി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കുമിഞ്ഞുകൂടിയ മാലിന്യമാണ് പുതുമനശ്ശേരിയിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിക്കാനൊരുങ്ങിയത്. ഞായറാഴ്ച  വൈകീട്ട് ആറോടെ പഞ്ചായത്ത്  വൈസ് പ്രസിഡൻറ് ബഷീ൪ ജാഫ്ന, അഞ്ചാം വാ൪ഡംഗം സി.എൽ. ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യ വണ്ടി എത്തിയത്. കൊട്ടിലിങ്ങൽ സ്വാലിഹിൻെറ സ്ഥലത്ത് നിക്ഷേപിക്കാനായിരുന്നു പദ്ധതി. സംഭവമറിഞ്ഞ് ജനങ്ങൾ ഒത്തുകൂടി നിക്ഷേപിക്കുന്നത് തടയുകയായിരുന്നു.
ഇതിനിടെ മാലിന്യം നിക്ഷേപിക്കുന്നതിനെ ന്യായീകരിച്ച് ബഷീ൪ ജാഫ്നയും വാ൪ഡംഗം ജോണും രംഗത്തെത്തി. എന്നാൽ ജനം രോഷാകുലരായത് കണ്ട് ഇരുവരും തടിയൂരി. എന്നാൽ മാലിന്യവണ്ടി വിടാനും ആളുകൾ തയാറായില്ല. പിന്നീട് പൊലീസ് എത്തി വാഹനം കസ്റ്റഡിയിലെടുത്ത് ഡ്രൈവറെ  അറസ്റ്റ് ചെയ്തു. ഇതിനു ശേഷമാണ് നൂറോളം വരുന്ന പ്രദേശവാസികൾ രാത്രി 7.30ഓ െട പ്രസിഡൻറ് ത്രേസ്യാമ്മ റപ്പായിയുടെ വീട്ടിലേക്ക് മാ൪ച്ച് നടത്തിയത്. പ്രസിഡൻറിൻെറ വീടിനുമുമ്പിൽ ഏറെ നേരം തടിച്ചുകൂടിയ  നാട്ടുകാരെ  പൊലീസ് എത്തി പിരിച്ചുവിട്ടു.
പാവറട്ടിയിൽ മാലിന്യസംസ്കരണത്തിന് സംവിധാനമില്ല. ഇതിനായി പൈങ്കണ്ണിയൂരിൽ അഞ്ചുവ൪ഷം മുമ്പ് സ്ഥലം വാങ്ങിയെങ്കിലും നടപടിയായിട്ടില്ല. അതേസമയം പാവറട്ടിയിൽ മാലിന്യം കുമിഞ്ഞ് കൂടി കിടക്കുകയാണ്.  മാലിന്യം നിക്ഷേപിച്ച പുതുമനശ്ശേരിയിൽ കഴിഞ്ഞ വ൪ഷം കോളറയും എലിപ്പനിയും റിപ്പോ൪ട്ട് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.