മറയൂ൪: കാന്തല്ലൂ൪ പഞ്ചായത്തിലെ കുടുംബശ്രീ യൂനിറ്റുകളിലൂടെ പഞ്ചായത്ത് വിതരണം ചെയ്ത മുട്ടക്കോഴിക്കുഞ്ഞുങ്ങളിലൂടെ രോഗം പട൪ന്ന് പഞ്ചായത്ത് പ്രദേശത്തെ കോഴികൾ ചത്തൊടുങ്ങി. രോഗബാധയുള്ള കോഴിക്കുഞ്ഞുങ്ങളെ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്നാണ് വിതരണം ചെയ്തത്.
തൊടുപുഴയിലെ ഫാമിൽനിന്നെന്ന വ്യാജേന തമിഴ്നാട്ടിൽനിന്ന് 30 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ പഞ്ചായത്തിലെ 133 കുടുംബശ്രീ യൂനിറ്റുകളിലെത്തിക്കുകയായിരുന്നെന്ന് ആക്ഷേപമുണ്ട്. കോഴി വിതരണത്തിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായി ആരോപണം ഉയ൪ന്നിട്ടുണ്ട്. വേനൽ കനത്തതോടെ തമിഴ്നാട്ടിലെ കോഴികൾക്ക് രോഗബാധ പിടിച്ചതിനാൽ തുച്ഛ വിലയ്ക്ക് വിൽപ്പന നടത്തുന്ന കോഴിക്കുഞ്ഞുങ്ങളെ ഇവിടെ വിതരണത്തിന് കൊണ്ടുവന്നതായാണ് സംശയം. ഒരു പരിശോധനയും ഇല്ലാതെയാണ് തമിഴ്നാട്ടിൽനിന്ന് രോഗബാധയുള്ള കോഴികളെ കേരളത്തിലേക്ക് കടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.