കോട്ടയം: ഭാര്യയുടെ സഹപ്രവ൪ത്തകനെ ചുറ്റികക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 20,000 പിഴയും. പിഴ അടച്ചില്ലെങ്കിൽ ഒരുവ൪ഷം കൂടി വെറും തടവ് അനുഭവിക്കണം. ചിറക്കടവ് വേലിക്കകത്ത് സദാശിവനെയാണ് (അപ്പു -56)ശിക്ഷിച്ചത്. കോട്ടയം അതിവേഗകോടതി ഒന്ന് ജഡ്ജി ടി.ബി. ശിവപ്രസാദിൻെറതാണ് വിധി.പിഴത്തുകയിൽ 15,000 രൂപ മരിച്ചയാളുടെ ബന്ധുക്കൾക്ക്കൊടുക്കണം. സദാശിവൻ കുറ്റക്കാരനെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ താമസിച്ചുവരികയായിരുന്ന സദാശിവനെ 20 വ൪ഷത്തിന് ശേഷമാണ് പൊലീസ് അറസ്റ്റ്ചെയ്തത്. 1990 ജൂൺ 22ന് പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരനായിരുന്ന ചിറക്കടവ് താഴത്തുവീട്ടിൽ വിശ്വനാഥപിള്ളയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ഭാര്യക്കൊപ്പം ജോലി ചെയ്തിരുന്ന വിശ്വനാഥനെ സംശയത്തിൻെറ പേരിൽ കൊലപ്പെടുത്തുകയായിരുന്നു. സംഭവദിവസം രാവിലെ വിശ്വനാഥൻ ആശുപത്രിയിലേക്ക് ജോലിക്ക് പോകുമ്പോൾ പിന്നാലെത്തി ചുറ്റികക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ളിക് പ്രോസിക്യൂട്ട൪ രജ്ഞിത് ജോൺ ഹാജരായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.