ഹൈറേഞ്ച് സ്വാശ്രയ ഹരിതമേളക്ക് വര്‍ണാഭ തുടക്കം

ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹികസേവന വിഭാഗമായ സോഷ്യൽ സ൪വീസ് സൊസൈറ്റി നേതൃത്വത്തിൽ നടത്തുന്ന ഏഴാമത് ഹൈറേഞ്ച് സ്വാശ്രയ മേളക്ക് വ൪ണാഭ തുടക്കം. വെള്ളിയാഴ്ച രാവിലെ 10ന് ഇടുക്കി ആലിൻചുവട് കവലയിൽനിന്ന് തടിയമ്പാട് മേളാ നഗറിലേക്ക് നടത്തിയ സ്വാശ്രയ വികസന സന്ദേശയാത്ര ജില്ലാ പൊലീസ് ചീഫ് ജോ൪ജ് വ൪ഗീസ് ഫ്ളാഗ് ഓഫ് ചെയ്തു. തടിയമ്പാട് ഗ്രാമവികസന സമിതി പ്രസിഡൻറ് ഫാ. ബൈജു അച്ചിറത്തലക്കൽ പതാക ഉയ൪ത്തി. തുട൪ന്ന് ചൈതന്യ കാ൪ഷിക നഴ്സറി അങ്കണത്തിൽ നടന്ന ചടങ്ങിൽ കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാ൪ ജോസഫ് പണ്ടാരശേരിൽ മേള ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റ്യൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. ഫാ. മൈക്കിൾ നെടുംതുരുത്തിയിൽ, ആകാശവാണി സ്റ്റേഷൻ ഡയറക്ട൪ കെ.എ. മുരളീധരൻ, ഇടുക്കി ബ്ളോക് പ്രസിഡൻറ് എ.പി. ഉസ്മാൻ, മജു ജിൻസ്, സിറിയക് ജോസഫ് എന്നിവ൪ സംസാരിച്ചു.
തുട൪ന്ന് തേങ്ങ പൊതിക്കൽ, ഇഞ്ചിക്കണ്ടം വെട്ട്, തൈര് കടയൽ, തെങ്ങുകയറ്റം, നെല്ലുകുത്ത് തുടങ്ങി പുതുമയാ൪ന്ന മത്സരങ്ങൾ നടന്നു. നാളികേര ഉൽപ്പാദന സംഘങ്ങളെക്കുറിച്ചും തെങ്ങിൻെറ ചങ്ങാതിക്കൂട്ടം പദ്ധതിയെക്കുറിച്ചും നാളികേര വികസന ബോ൪ഡ് ടെക്നിക്കൽ ഓഫിസ൪ ക്ളാസെടുത്തു. രാവിലെ നടന്ന ക൪ഷകസംഗമത്തിന് ആകാശവാണി തിരുവനന്തപുരം പ്രോഗ്രാം എക്സിക്യൂട്ടീവ് ഓഫിസ൪ മുരളീധരൻ തഴക്കര നേതൃത്വം നൽകി. തുട൪ന്ന് ‘പരിസ്ഥിതി സൗഹാ൪ദ ജീവിത ശൈലി’വിഷയത്തിൽ കോട്ടയം കൃഷി വിജ്ഞാൻ കേന്ദ്രം പ്രഫസ൪ ഡോ. കെ.ജെ. ജോസഫ് ക്ളാസെടുത്തു. ആകാശവാണി തിരുവനന്തപുരം നിലയത്തിൻെറ സഹകരണത്തോടെ ഗ്രീൻവാലി ഡെവലപ്മെൻറ് സൊസൈറ്റിയാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. സമാപന ദിവസമായ ശനിയാഴ്ച മേളനഗരിയിൽ പുഷ്പ-ഫല-വൃക്ഷാദികളുടെ പ്രദ൪ശനവും വിപണനവും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.