കരിച്ചെള്ള് ഉറക്കം കെടുത്തുന്നു

കോന്നി: പ്ളാൻേറഷൻ മേഖലകളിൽ കരിച്ചെള്ള് വ൪ധിക്കുന്നത് ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. ചിറ്റാ൪ പഞ്ചായത്തിന് പുറമെ കലഞ്ഞൂ൪, തണ്ണിത്തോട് പഞ്ചായത്തുകളിലാണ് കരിച്ചെള്ള് കൂട്ടത്തോട് എത്തിയത്. ഇതുമൂലം ഭക്ഷണം പാകം ചെയ്യാനോ കഴിക്കാനോ പോലും കഴിയാത്ത അവസ്ഥയാണ്.
പ്ളാൻേറഷൻ കോ൪പറേഷൻെറ ചന്ദനപ്പള്ളി, തണ്ണിത്തോട് എസ്റ്റേറ്റുകളിൽ ഇവയുടെ ശല്യം രൂക്ഷമാണ്. ഉപയോഗശൂന്യമായ ലയങ്ങളും സ്റ്റാഫ് ക്വാ൪ട്ടേഴ്സുകളുമാണ് ചെള്ളിൻെറ ഉറവിടം. റബറിലകൾ വീണ് അഴുകി അവയിൽനിന്ന് ഉണ്ടാകുന്ന കരിച്ചെള്ളുകൾ  വേനൽക്കാലത്താണ് പെരുകുന്നത്. തോട്ടം മേഖലകളിൽ കാട് വെട്ടാത്തതും ഇതിന് കാരണമാണ്. ഈ വ൪ഷം കരിച്ചെള്ളിൻെറ എണ്ണത്തിൽ വൻ വ൪ധന ഉണ്ടായിട്ടുണ്ട്. മുമ്പ് റബ൪ മരത്തിന് തുരിശ് അടിക്കുന്നതിനാൽ ഇവയുടെ എണ്ണം കുറവായിരുന്നു.വ൪ഷങ്ങളായി തുരിശടി ഇല്ലാത്തതും ചെള്ള് വ൪ധിക്കാൻ കാരണമായി.
 കലഞ്ഞൂ൪ പഞ്ചായത്ത് ഒന്നാം വ൪ഡിൽപ്പെട്ട നെടുമൺകാവ് പ്ളാവിളയിൽ ജാനകി, കാടുതല ബാബു, മണ്ണൻപുഴ രമേശൻ, രേശ്മ ഭവനിൽ രാജാ, കാടുതല ബേബി, കൈലാസകുന്ന് മണ്ണൻപുഴ തങ്കമ്മ, കോളനി ജങ്ഷനിൽ മഠത്തിലത്തേ് തോമസുകുട്ടി, താമരശേരിൽ ജോസ്, ചരുവിള പുത്തൻവീട്ടിൽ കാ൪ത്യായനി, നെടുമൺകാവ് രാഹുൽ ഭവനിൽ രാധാമണി, കള൪നിൽക്കുന്നതിൽ പാപ്പച്ചൻ എന്നിവരുടെ വീടുകളിൽ കരിച്ചെള്ള് വ്യാപകമാണ്.
സന്ധ്യകഴിഞ്ഞാൽ ബൾബുകളുടെ വെട്ടത്തിൽ പറന്നടുക്കുന്ന ചെള്ള് ഭക്ഷണ പദാ൪ഥങ്ങളിൽ വീഴുന്നത് പതിവാണ്. പരിഹാരം കാണാൻ ആരോഗ്യ വകുപ്പോ പഞ്ചായത്തോ ശ്രദ്ധിക്കുന്നില്ല. ചിറ്റാ൪, തണ്ണിത്തോട് പഞ്ചായത്തുകൾക്ക് പുറമെ അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട്, കലഞ്ഞൂ൪ പഞ്ചായത്തിലെ കൂടൽ മരുതിക്കാല, പാറക്കൂട്ടം, വട്ടക്കാവ്, ഒറ്റത്തേക്ക് പ്രദേശത്ത് ഇവ വ്യാപിപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.