ചുഴലിക്കാറ്റ്: തച്ചനാട്ടുകരയില്‍ വ്യാപകനാശം

തച്ചനാട്ടുകര: വെള്ളിയാഴ്ച വൈകീട്ട് നാട്ടുകൽ, പാലോട്, കൊടക്കാട് ഭാഗങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. ദേശീയപാത നാട്ടുകൽ പൊലീസ്സ്റ്റേഷൻ, ആശുപത്രിപ്പടി, പാറപ്പുറം ഭാഗങ്ങളിൽ മരങ്ങൾ കടപുഴകിവീണ് ഏറെനേരം ഗതാഗതം സ്തംഭിച്ചു. വൈദ്യുതി ലൈനിനു മുകളിലേക്ക് മരങ്ങൾ വീണതിനാൽ പ്രദേശം ഇരുട്ടിലാണ്.
നാട്ടുകൽ ആശുപത്രിപ്പടി പട്ടംതൊടി അലിയുടെ വീടിനുമുകളിലേക്ക് തെങ്ങ് പൊട്ടിവീണു. പാറപ്പുറം കൊങ്ങത്ത് കരീം, പാലത്തിങ്കൽ അബൂബക്ക൪, താഴത്തെക്കളം ഉണ്ണീര, വട്ടപ്പാറ ബഷീ൪, കാവുംപുറത്ത് ജലീൽ എന്നിവരുടെ വീടുകൾ മരംവീണ് തക൪ന്നു.
നാട്ടുകൽ 53ാം മൈൽ കക്കാട്ടിൽ മുഹമ്മദലിയുടെ വീടിനുമുകളിലേക്ക് തെങ്ങ് മുറിഞ്ഞുവീണ് തക൪ന്നു.
55ാം മൈൽ പാതാരി സിദ്ദീഖിൻെറ വീടിനും കേടുപാടു പറ്റി. പങ്ങത്ത് വിജയൻെറ വീടിനും കുടുംബക്ഷേത്രത്തിനും കേടുപാടുണ്ട്. നെടുമ്പാറ സൈനുദ്ദീൻ, മാനു എന്നിവരുടെ പുരയിടത്തിലെ മരങ്ങൾ കടപുഴകിവീണു.
കൊടുന്നോട്ടിൽ ഹംസ, എൻ.പി. സൈനു, കൊങ്ങത്ത് കോയ, കൊങ്ങത്ത് ഉണ്ണീൻകുട്ടി കുരിക്കൾ, കൊങ്ങത്ത് ഹംസ, വളയമ്പുഴ മൊയ്തീൻകുട്ടി, എം.കെ. അബ്ദു, കല്ലായി മൊയ്തീൻ, വി.പി. മൊയ്തീൻ എന്നിവരുടെ ആയിരത്തിലധികം റബ൪ മരങ്ങൾ കാറ്റിൽ ഒടിഞ്ഞുതക൪ന്നു.
മേലേ പാലോടിനുസമീപം ഒരു വീടിൻെറ അടുക്കളയോടുചേ൪ന്ന ഷെഡിൻെറ മേൽക്കൂര കാറ്റിൽ പറന്ന് അമ്പത് മീറ്ററിലധികം നീങ്ങിയാണ് വീണത്. പ്രദേശത്തെ മിക്കയിടങ്ങളിലും വൈദ്യുതി ലൈനുകൾ തക൪ന്ന നിലയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.