സദാചാര പൊലീസ് നടപ്പാക്കുന്നത് താലിബാനിസം -പി.സി. വിഷ്ണുനാഥ്

പയ്യന്നൂ൪/കാഞ്ഞങ്ങാട്: കേരളത്തിൽ സദാചാര -സാംസ്കാരിക പൊലീസ് നടപ്പാക്കുന്നത് താലിബാനിസമാണെന്നും ഇത് ക൪ശനമായി തടഞ്ഞില്ലെങ്കിൽ കേരളത്തിൻെറ നവോത്ഥാന മൂല്യങ്ങൾ നഷ്ടപ്പെടുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് പി.സി. വിഷ്ണുനാഥ് എ.എൽ.എ.
യൂത്ത് കോൺഗ്രസ് നടത്തുന്ന യുവജനയാത്രക്ക് കാഞ്ഞങ്ങാട്, പയ്യന്നൂ൪ എന്നിവിടങ്ങളിൽ നൽകിയ സ്വീകരണയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃക്കരിപ്പൂരിലെ രജിലേഷിൻെറ മരണത്തിലൂടെ സദാചാര പൊലീസിൻെറ ഫാഷിസമാണ് വ്യക്തമാവുന്നത്. ഈ താലിബാനിസം കേരളത്തെ എവിടേക്കാണ് നയിക്കുന്നതെന്ന് ചിന്തിക്കണം. പട്ടുവത്തെ ഷുക്കൂറിന് വധശിക്ഷയിലൂടെ സി.പി.എം നടപ്പാക്കിയതും താലിബാനിസമാണ്.
കാസ൪കോട് മതസൗഹാ൪ദം തക൪ത്ത് കലാപം സൃഷ്ടിക്കാൻ ഇരുട്ടിൻെറ മറവിൽ ശ്രമം നടന്നുവരുന്നു. ഇവരുടെ സാമ്പത്തികസ്രോതസ്സ് അന്വേഷിക്കണം. ഈ ദുരന്തങ്ങൾക്ക് പുറമെ അന്ധവിശ്വാസവും കേരളത്തിൽ അരങ്ങുതക൪ക്കുന്നു. ഏത് മതത്തിൻെറ പേരിലായാലും അന്ധവിശ്വാസങ്ങൾ അംഗീകരിക്കാനാവില്ല.
സമുദായ നേതാക്കൾ അതിരുകളും അതി൪വരമ്പുകളും ലംഘിക്കുകയാണ്. രാഷ്ട്രീയപ്രസ്ഥാനങ്ങൾ സമുദായ സംഘടനകളുടെ ഓഫിസിലെത്തി തീരുമാനമെടുക്കണമെന്ന് പറയുന്നത് ജനാധിപത്യ രീതിയല്ല. കഴുത്തിൽ കത്തിവെച്ച് സ്ഥാനമാനങ്ങൾ നേടിയെടുത്ത ചില൪ അഹങ്കരിക്കുന്നുണ്ട്.
ഗ്രൂപ്പ് മാറുന്നവരെ ഒളികാമറയിൽ പക൪ത്തി കുടുംബം തക൪ക്കുന്ന പ്രസ്ഥാനമായി സി.പി.എം മാറി. ചെങ്കോട്ടയിൽ കൊടികെട്ടാൻ കാത്തുനിന്നവ൪ തെ൪മോകോൾ കൊണ്ട് തീ൪ത്ത ചെങ്കോട്ടയിലെ ശീതീകരണ മുറിയിലിരുന്ന് കാര്യം തീരുമാനിക്കുകയാണ്. സ്വന്തം എം.എൽ.എയെ വിലക്കുവാങ്ങിയെന്ന് പറയുന്നത് സി.പി.എമ്മിൻെറ അപചയത്തെയാണ് സൂചിപ്പിക്കുന്നത്. നെയ്യാറ്റിൻകരയിൽ പിറവം ആവ൪ത്തിക്കുമെന്നും വിഷ്ണുനാഥ് പറഞ്ഞു.
പയ്യന്നൂരിൽ സംഘാടക സമിതി ചെയ൪മാൻ എ.പി. നാരായണൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ വി.ടി. ബാലറാം എം.എൽ.എ, മായിൻ കുന്നേൽ, വിനോദ് കൃഷ്ണ, സാറാ ഹേമാവതി, അ൪ധനാരി, നൗഷാദ് വാഴവളപ്പിൽ, ബ്രിജേഷ് കുമാ൪, റഷീദ് കവ്വായി, സജീം കുന്നേൽ, കോൺഗ്രസ് നേതാക്കളായ കെ.പി. നൂറുദ്ദീൻ, എം. നാരായണൻകുട്ടി, കെ. കുഞ്ഞികൃഷ്ണൻ നായ൪, വി.എൻ. എരിപുരം, ഷാഹുൽ ഹമീദ്, ചന്ദ്രൻ തില്ലങ്കേരി എന്നിവ൪ സംബന്ധിച്ചു. എൻ. ചിത്രജൻ സ്വാഗതം പറഞ്ഞു. നേരത്തെ ജില്ലാ അതി൪ത്തിയായ കരിവെള്ളൂരിൽനിന്ന് ജാഥയെ സ്വീകരിച്ച് ആനയിച്ചു. പയ്യന്നൂ൪ സെൻട്രൽ ബസാറിൽനിന്ന് നിരവധി പ്രവ൪ത്തകരുടെ അകമ്പടിയോടെയാണ് ഗാന്ധി പാ൪ക്കിലെ സ്വീകരണകേന്ദ്രത്തിലെത്തിയത്. പ്രവ൪ത്തക൪ ജാഥാ ക്യാപ്റ്റൻ വിഷ്ണുനാഥിനെ കൂറ്റൻ ഹാരമണിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.