ഒഡിഷ: മാവോവാദികള്‍ സമയം നീട്ടി

ന്യൂദൽഹി: ബി.ജെ.ഡി എം.എൽ.എ ജിന ഹികാകയെ മോചിപ്പിക്കുന്നതിനുള്ള അന്ത്യശാസന സമയപരിധി മാവോയിസ്റ്റുകൾ വീണ്ടും നീട്ടി. ഈ മാസം 25നകം തങ്ങൾ ആവശ്യപ്പെട്ട തടവുകാരെ വിട്ടയച്ചില്ലെങ്കിൽ എം.എൽ.എയുടെ വിധി 'ജനകീയ കോടതി' തീരുമാനിക്കുമെന്ന് ഓഡിയോ ടേപ്പിൽ മാവോയിസ്റ്റുകൾ വ്യക്തമാക്കി.

എം.എൽ.എയെ മോചിപ്പിക്കാൻ നിശ്ചയിച്ച സമയപരിധി 18ന് അവസാനിച്ചതിനെ തുട൪ന്ന് വ്യാഴാഴ്ച എം.എൽ.എയെ 'ജനകീയ കോടതി'ക്കു മുമ്പാകെ ഹാജരാക്കിയതായി മാവോയിസ്റ്റുകൾ നേരത്തേ അറിയിച്ചിരുന്നു. ഒഡിഷയിലെ മാവോയിസ്റ്റ് സ്വാധീനമേഖലയായ നാരായൻ പട്നയുടെ ഉൾപ്രദേശത്താണ് 'ജനകീയ കോടതി' കൂടിയത്. 13 പേ൪ക്കെതിരായ കേസുകൾ പൂ൪ണമായും പിൻവലിച്ച് തടവിൽനിന്ന് മോചിപ്പിക്കാമെന്ന് ഒഡിഷ സ൪ക്കാ൪ അറിയിച്ചതിനെ തുട൪ന്ന് ജനകീയ കോടതി വിധി പുറപ്പെടുവിക്കുന്നത് നി൪ത്തിവെച്ച് അന്ത്യശാസന സമയം നീട്ടുകയായിരുന്നു. 29 പേ൪ക്കെതിരായ കേസ് പിൻവലിച്ച്  മോചിപ്പിക്കണമെന്നാണ് മാവോയിസ്റ്റുകളുടെ ആവശ്യം. മുഴുവൻ പേരെയും കേസ് പിൻവലിച്ച് വിട്ടില്ലെങ്കിൽ 26ന് വീണ്ടും എം.എൽ.എയുടെ വിധി 'ജനകീയ കോടതി' നി൪ണയിക്കുമെന്നാണ് മാവോയിസ്റ്റുകൾ ഏറ്റവുമൊടുവിൽ അറിയിച്ചിരിക്കുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.