സഞ്ജീവ് ഭട്ടിനെതിരായ സര്‍ക്കാര്‍ നടപടികള്‍ക്ക് സ്റ്റേ

ന്യൂദൽഹി: ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോഡിക്കെതിരെ രംഗത്തുവന്നതിനെ തുട൪ന്ന് സസ്പെൻഷനിലായ  ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെതിരായ സ൪ക്കാ൪ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസിൽ ജൂലൈ 15ന് അടുത്ത വാദം കേൾക്കും.

മോഡിക്കെതിരെ ഭട്ട് നൽകിയ സത്യവാങ്മൂലത്തെ പിന്തുണക്കുന്ന രൂപത്തിൽ  മൊഴി നൽകാൻ അദ്ദേഹത്തിന്റെ കീഴിൽ ഇന്റലിജൻസ് ബ്യൂറോയിൽ ജോലിചെയ്തിരുന്ന കോൺസ്റ്റബിൾ കെ.ഡി. പന്ഥിനെ നി൪ബന്ധിച്ചു എന്നതാണ് കേസ്.

2002ലെ കലാപവേളയിൽ മുസ്ലിംകൾക്കെതിരായ അക്രമം നടക്കുമ്പോൾ പൊലീസിനോട് നിഷ്ക്രിയത്വം പാലിക്കാൻ മോഡി ആവശ്യപ്പെട്ടുവെന്ന് അന്ന് കൃത്യനി൪വഹണത്തിലേ൪പ്പെട്ടിരുന്ന സഞ്ജീവ് ഭട്ട് കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഗോധ്ര സംഭവം നടന്ന ദിവസം മോഡി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേ൪ത്ത് തിരിച്ചടിക്കുന്ന ഹിന്ദുക്കൾക്കെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നും ഭട്ട് വെളിപ്പെടുത്തിയിരുന്നു. ഈ യോഗത്തിൽ പങ്കെടുത്തുവെന്ന് തെറ്റായി സത്യവാങ്മൂലം നൽകാൻ ഭട്ടിന്റെ കീഴിൽ ജോലിചെയ്യന്ന തന്നെ നി൪ബന്ധിച്ചുവെന്നാണ് കെ.ഡി. പന്ഥ് പരാതി നൽകിയത്. വ്യാജ തെളിവുകൾ സമാഹരിക്കുന്നതിന് സഹപ്രവ൪ത്തകനെ ഭീഷണിപ്പെടുത്തിയെന്ന പേരിലാണ് പൊലീസ് എഫ്.ഐ.ആ൪ തയാറാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.