കോഴിക്കോട്: ജനമൈത്രി പൊലീസ് സംവിധാനത്തിൻെറ ഭാഗമായി ജനങ്ങളുമായി കൂടുതൽ ഇടപെടുന്ന പൊലീസുകാരുടെ മാനസിക സമ്മ൪ദം കുറയുന്നതായി ഉദ്യോഗസ്ഥ൪. കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി 29ാം ജില്ലാസമ്മേളനത്തിൻെറ തുടക്കംകുറിച്ച് നടന്ന പൊലീസ്-ജനമൈത്രി സംഗമത്തിലാണ് ഇക്കാര്യമറിയിച്ചത്. ജനങ്ങളുമായി ഇടപഴകുമ്പോഴുള്ള അനുഭൂതി വളരെ പ്രധാനമാണെന്ന് സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ്സ് നോഡൽ ഓഫിസ൪ കൂടിയായ അസി. കമീഷണ൪ കെ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. പൊതുജനത്തിന് ഉപകാരം കിട്ടുന്നതിനൊപ്പം പൊലീസുകാ൪ക്കും പദ്ധതി സഹായകമാകുന്നു. ജനമൈത്രി പൊലീസും നാട്ടുകാരും ഒന്നിച്ചപ്പോൾ ചാലപ്പുറം മേഖലയിലെ കുറ്റകൃത്യങ്ങൾ 90 ശതമാനം ഇല്ലാതായെന്ന് ചാലപ്പുറം രക്ഷാസമിതി സെക്രട്ടറി സജീവ് അഭിപ്രായപ്പെട്ടു. നഗരത്തിലെ സാമൂഹികവിരുദ്ധരുടെയും മോഷ്ടാക്കളുടെയും കേന്ദ്രമായിരുന്നു ജനമൈത്രി പൊലീസ് സംവിധാനം ആദ്യം നടപ്പാക്കിയ ചാലപ്പുറം മേഖല. മറ്റുള്ള പ്രദേശങ്ങളിൽ മോഷ്ടാക്കളെ അകറ്റാൻ മാത്രം ശ്രമിക്കുമ്പോൾ കുറ്റവാളികളെ പിന്തുട൪ന്ന് പിടികൂടുകയാണ് ചാലപ്പുറം രക്ഷാസമിതിയുടെ രീതി.
പൊലീസ് പദ്ധതികൾ പലതും നടപ്പാക്കുന്നുവെങ്കിലും അവ യഥാക്രമം ജനങ്ങളിലെത്തുന്നില്ലെന്ന് ചെമ്മങ്ങാട് റസിഡൻസ് അസോസിയേഷൻ ഭാരവാഹി മുഹമ്മദ് ഉനൈസ് പറഞ്ഞു. സംഗമം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. കഥാകാരി കെ.പി. സുധീര, ഡോ. മഹ്റൂഫ്രാജ്, നഗരസഭാ കൗൺസില൪ കെ. ശ്രീകുമാ൪, പൊലീസ് അസോസിയേഷൻ സംസ്ഥാന ട്രഷറ൪ ടി. അബ്ദുല്ലക്കോയ എന്നിവ൪ സംസാരിച്ചു. സിറ്റി പൊലീസ് കമീഷണ൪ ജി. സ്പ൪ജൻകുമാ൪ അധ്യക്ഷത വഹിച്ചു. ടി. ശോഭി സ്വാഗതവും കെ.കെ. രതീഷ് നന്ദിയും പറഞ്ഞു. കുടുംബസംഗമം ജില്ലാകലക്ട൪ കെ.വി. മോഹൻകുമാ൪ ഉദ്ഘാടനം ചെയ്തു. ഡോ. കെ.എസ്. ചന്ദ്രകാന്ത്, സ്പെഷൽ ബ്രാഞ്ച് അസി. കമീഷണ൪ വി.കെ. അബ്ദുൽ ഖാദ൪, വി.കെ. നാരായണൻ എന്നിവ൪ സംസാരിച്ചു. പൊലീസ് അസോസിയേഷൻ സിറ്റി പ്രസിഡൻറ് പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. മനോജ് കുമാ൪ സ്വാഗതവും ശ്രീനിത നന്ദിയും പറഞ്ഞു. കലാപരിപാടികളും അരങ്ങേറി. സമ്മേളനം വ്യാഴാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.