മന്ത്രിസ്ഥാനങ്ങളെക്കുറിച്ച് പറയുന്ന അബദ്ധങ്ങള്‍ അബദ്ധമായി കാണണം -മന്ത്രി ബാലകൃഷ്ണന്‍

ശാന്തപുരം: മന്ത്രിസഭയിൽ 21 മന്ത്രിമാ൪ വരെയാകാമെന്നും മന്ത്രിസ്ഥാനങ്ങളെക്കുറിച്ച് ആരെങ്കിലും അബദ്ധം പറയുന്നുണ്ടെങ്കിൽ അത് അബദ്ധമായി മാത്രം കണക്കാക്കിയാൽ മതിയെന്നും സഹകരണമന്ത്രി സി.എൻ. ബാലകൃഷ്ണൻ.
പട്ടിക്കാട് സ൪വീസ് സഹകരണ ബാങ്കിൻെറ നവീകരിച്ച കെട്ടിടവും സായാഹ്ന ശാഖയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നാക്കം നിൽക്കുന്ന സ്ത്രീകളെ മുൻപന്തിയിലെത്തിക്കാനും ജീവകാരുണ്യ പ്രവ൪ത്തനങ്ങൾക്കും സഹകരണ ബാങ്കുകളുടെ ലാഭവിഹിതം ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മേലാറ്റൂ൪ പാലിയേറ്റീവ് കെയ൪ക്ളിനിക്കിന് ഏഴുലക്ഷത്തോളം രൂപ ചെലവഴിച്ച് ബാങ്ക് നൽകുന്ന വാഹനത്തിൻെറ താക്കോൽ നഗരകാര്യ വികസന-ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി, പാലിയേറ്റീവ് ക്ളിനിക്ക് ചെയ൪മാൻ പി. അബ്ദുൽറസാഖിന് കൈമാറി. ബാങ്ക് പ്രസിഡൻറ് പി. അബ്ദുൽഹമീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സൈനുദ്ദീൻ റിപ്പോ൪ട്ട് അവതരിപ്പിച്ചു. എക്സ്ഗ്രേഷ്യോ വെൽഫെയ൪ ഫണ്ട് ധനസഹായം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അബൂബക്ക൪ ഹാജി വിതരണം ചെയ്തു. പട്ടിക്കാട് ഗവ. ഹയ൪സെക്കൻഡറി സ്കൂൾ വിദ്യാ൪ഥികൾക്കുള്ള കാഷ് അവാ൪ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുഹ്റ മമ്പാട് വിതരണം ചെയ്തു. ബാങ്ക് വെബ്സൈറ്റ് ഉദ്ഘാടനം ജില്ലാ കലക്ട൪ എം.സി. മോഹൻദാസ് നി൪വഹിച്ചു.
എൻ.ഇ.എഫ്.ടി, ആ൪.ടി.ജി.എസ്, വെസ്റ്റേൺ യൂനിയൻ മണി ട്രാൻസ്ഫ൪, റെയിൽവേ ടിക്കറ്റ് റിസ൪വേഷൻ സൗകര്യങ്ങളുടെ ഉദ്ഘാടനം ജോയിൻറ് രജിസ്ട്രാ൪ സി. അബ്ദുൽനാസ൪ നി൪വഹിച്ചു. കീഴാറ്റൂ൪ എക്സ് സ൪വീസ് മെൻ സെൻററിൻെറ ചുറ്റുമതിൽ ധനസഹായം വെട്ടത്തൂ൪ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ഹംസക്കുട്ടി വിതരണം ചെയ്തു. പി. സുബ്രഹ്മണ്യൻ, ജില്ലാ പഞ്ചായത്തംഗം കെ.പി. ജിഷ, പെരിന്തൽമണ്ണ അസി. രജിസ്ട്രാ൪ വി.കെ. ഹംസ, എസ്. ലിസിയാമ്മ, ബ്ളോക്ക് അംഗം പി.സി. ആയിശ ശംസുദ്ദീൻ, വെട്ടത്തൂ൪ പഞ്ചായത്തംഗം യു.ടി. ഫാത്തിമ, പി. മുഹമ്മദ് എന്ന ബാപ്പുട്ടി, വി. ഹംസ, പി.സി. ശംസുദ്ദീൻ, പി. നാരായണനുണ്ണി, വ്യാപാരി വ്യവസായി ഏകോപനസമിതി ശാന്തപുരം യൂനിറ്റ് ജനറൽ സെക്രട്ടറി ടി. ശുഐബ്, എം.ടി. മുഹമ്മദാലി, എൻ.കെ. ഹംസ എന്നിവ൪ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് മാങ്ങോട്ടിൽ ബാലകൃഷ്ണൻ സ്വാഗതവും  ഡയറക്ട൪ കല്ലിങ്ങൽ മുഹമ്മദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.