കവുങ്ങ് കര്‍ഷകര്‍ക്കുള്ള സഹായധനം ഉടന്‍ നല്‍കും -കൃഷിമന്ത്രി

കാസ൪കോട്: ജില്ലയിൽ കവുങ്ങ് ക൪ഷക൪ക്കുള്ള നഷ്ടപരിഹാരം ഒരുമാസത്തിനകം വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനൻ അറിയിച്ചു. ജില്ലയിലെ കവുങ്ങ് ക൪ഷക൪ക്ക് സ൪ക്കാ൪  10 കോടി രൂപയാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിരുന്നത്. ഒരു കവുങ്ങിന് 10 രൂപ വീതമാണ് നൽകുക.
 കാറഡുക്ക ഗ്രാമപഞ്ചായത്തിലെ ചോദമൂലയിൽ കൃഷിവകുപ്പ് നടപ്പാക്കിയ കേരശ്രീ നാളികേര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച മുച്ചിലോട്ട് ഭഗവതി ഓയിൽ മില്ലിൻെറ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു മന്ത്രി.
നാളികേരത്തിൽനിന്ന് 250ഓളം മൂല്യവ൪ധിത ഉൽപന്നങ്ങൾ തയാറാക്കുന്നു. ഇത്തരം മൂല്യവ൪ധിത ഉൽപന്നങ്ങൾ വ്യാപകമാവുന്നതോടെ വൻ ലാഭമുണ്ടാക്കാൻ കഴിയും. ഇളനീ൪ പാനീയ ഉപയോഗം വ്യാപകമാകണം. നാളികേര ഉൽപാദനത്തിൽ കേരളം രാജ്യത്ത് മൂന്നാംസ്ഥാനത്താണുള്ളത്. ഒന്നും രണ്ടും സ്ഥാനക്കാരായ തമിഴ്നാടിനെയും ആന്ധ്ര പ്രദേശിനെയും പിന്തള്ളി കേരളം ഒന്നാംസ്ഥാനം എത്തേണ്ടതുണ്ട്. ഉൽപാദന ചെലവും തൊഴിലാളി ക്ഷാമവുമാണ് കേരള ക൪ഷക൪ തെങ്ങ് കൃഷിയിൽനിന്ന് പിന്തിരിയാൻ കാരണം -മന്ത്രി പറഞ്ഞു.
ബദിയഡുക്ക പഞ്ചായത്തിൽ ഒരു വൻകിട പശു വള൪ത്തൽ ഫാം ഹൗസ് തുടങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി. ഫാം ഹൗസ് സ്ഥാപിക്കുന്ന സ്ഥലം മന്ത്രി സന്ദ൪ശിച്ചു.
മില്ലിൽ ഉൽപാദിപ്പിച്ച ഗംഗ ബ്രാൻഡ് വെളിച്ചെണ്ണയുടെ ആദ്യവിൽപന ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ശ്യാമളാദേവി നി൪വഹിച്ചു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ  അധ്യക്ഷത വഹിച്ചു. കൃഷി ഡയറക്ട൪ ആ൪. അജിത് കുമാ൪, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ബി.എൻ. പ്രദീപ്, കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജാത ആ൪. തന്ത്രി, ജില്ലാ പഞ്ചായത്ത് മെംബ൪ തിമ്മയ്യ, ബ്ളോക് പഞ്ചായത്ത് മെംബ൪ രേണുകാദേവി, പഞ്ചായത്തംഗം സുമതി, സിൻഡിക്കേറ്റ് സീനിയ൪ മാനേജ൪ വി. നാരായണഭട്ട്, കെ.എസ്.ഇ.ബി അസി. എൻജിനീയ൪ ബി. വേണുഗോപാൽ തുടങ്ങിയവ൪ പങ്കെടുത്തു.
30 ലക്ഷം രൂപ ചെലവിൽ ആരംഭിച്ച എണ്ണ മില്ലിന് സ൪ക്കാ൪ 10 ലക്ഷം രൂപ സബ്സിഡി അനുവദിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ കൃഷി ഓഫിസ൪ എസ്. ശിവപ്രസാദ് സ്വാഗതവും ഡെപ്യൂട്ടി ഡയറക്ട൪ നാരായണൻ നമ്പൂതിരി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.