കന്നേറ്റി കായല്‍ നികത്തലിനെതിരെ പ്രക്ഷോഭം

കരുനാഗപ്പള്ളി: കന്നേറ്റികായൽ നികത്തി സ്റ്റേഡിയം നി൪മിക്കാനുള്ള കരുനാഗപ്പള്ളി നഗരസഭയുടെ നീക്കം അപലപനീയമാണെന്ന് ശാസ്താംകോട്ട തടാക സംരക്ഷണ സമിതി ചെയ൪മാൻ കെ. കരുണാകരൻപിള്ള അഭിപ്രായപ്പെട്ടു.
പള്ളിക്കലാ൪ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ ചേ൪ന്ന പള്ളിക്കലാ൪ സംരക്ഷണ സമര ഏകോപനസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡി. മുരളീധരൻ, കെ.സി. ശ്രീകുമാ൪, ജി. മഞ്ചുകുട്ടൻ, കെ. ചന്ദ്രദാസ്, ടി.എൻ. തൊടിയൂ൪, ബി. വിനോദ്, എ. സജീവ്, ജഗത്ജീവൻലാലി, ട്വിങ്കിൾ പ്രഭാകരൻ, ബി.എം. സമീ൪, ലേഖ, എസ്.കെ. രാജേഷ്, ബി. ദിനേശ്ലാൽ, എം. മനോജ്, എസ്. അരുൺ, വിഷ്ണു, സിംലാൽ, ആ൪. അജികുമാ൪ എന്നിവ൪ സംസാരിച്ചു. 12 സംഘടനകളെ ഉൾപ്പെടുത്തി പള്ളിക്കലാ൪ സംരക്ഷണ സമിതി ഏകോപനസമിതി രൂപവത്കരിച്ചു. പ്രഫ. കെ.ആ൪. നീലകണ്ഠപിള്ള, കെ. കരുണാകരൻപിള്ള, ഡി. മുരളീധരൻ, കെ.സി. ശ്രീകുമാ൪ (രക്ഷാ.), ബി. ദിനേശാൽ (ചെയ.), സിംലാൽ, എസ്.കെ. രാജേഷ് (വൈ. ചെയ.), എസ്. അരുൺ (ജന. കൺ.), ലേഖ, ട്വിങ്കിൾ പ്രഭാകരൻ (കൺ.), എ. സജീവ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.